2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആരോടും ആലോചിച്ചില്ല, എന്താണ് പദ്ധതിയെന്നും അറിയില്ല; നിതീഷിനെ വിമര്‍ശിച്ച് പാര്‍ട്ടി

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നടത്തിയ അപ്രതീക്ഷിത നീക്കത്തിനെതിരെ വിമര്‍ശനം ശക്തമാക്കി അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജെ.ഡി.യുവില്‍ നിന്ന് കൂടുതല്‍ പേര്‍ രംഗത്ത്. ജെ.ഡി.യു സ്ഥാപകനും മുന്‍ അധ്യക്ഷനുമായ ശരദ് യാദവുമായി കൂടിക്കാഴ്ച നടത്തിയ എം.പി അലി അന്‍വര്‍ ശക്തമായ വിമര്‍ശനം നടത്തി.

”ശരദ് യാദവുമായി കൂടിക്കാഴ്ച നടത്തുന്നതിലൂടെ ഞങ്ങള്‍ വിമതന്മാരാവുകയല്ല, എല്ലാ കാര്യങ്ങളും നടന്നത് പൊടുന്നനെയായിരുന്നു. രാത്രി നടന്നതിനെപ്പറ്റി ശരദ് യാദവിനടക്കം ഞങ്ങള്‍ക്ക് ഒന്നും അറിഞ്ഞിട്ടില്ല”- അലി അന്‍വര്‍ പറഞ്ഞു.

ഇക്കാര്യം മറ്റു നേതാക്കന്മാരുമായി കൂടിയാലോചിക്കുമെന്നും ഉചിതമായ തീരുമാനമുണ്ടാവുമെന്നും ശരദ് യാദവ് ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു.

ഇതേ നിലപാടുകള്‍ തുറന്നുപറഞ്ഞ് ജെ.ഡി.യുവില്‍ നിന്നുള്ള മറ്റൊരു നേതാവ് അരുണ്‍ കുമാറും രംഗത്തെത്തി. ശരദ് യാദവ് അടക്കം എല്ലാവരും നിതീഷിന്റെ തീരുമാനത്തില്‍ ആശങ്കയിലാണെന്ന് അദ്ദേഹം പറഞ്ഞു.

”നിതീഷിന്റെ തീരുമാനത്തില്‍ ആശങ്കയറിയിക്കാന്‍ ഞങ്ങള്‍ ശരദ് യാദവിനെ കണ്ടു. പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവിനോടു പോലും ആലോചിക്കാതെയാണ് അദ്ദേഹം തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ ശരദ് യാദവ് പോലും കടുത്ത ആശങ്കയിലാണ്”-അരുണ്‍ കുമാര്‍ പറഞ്ഞു.


 

 

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News