മസ്‌കറ്റ്: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലെ അൽ-ബറാക്ക പാലസ് റൗണ്ട് എബൗട്ട് മുതൽ റോയൽ പ്രൈവറ്റ് എയർപോർട്ട് വരെയുള്ള പാതയുടെ ഇരുവശങ്ങളിലും 2023 മെയ് 28 ഞായർ മുതൽ 2023 മെയ് 29 തിങ്കളാഴ്ച വരെ രണ്ട് ദിവസത്തേക്ക് വാഹനങ്ങളുടെ പാർക്കിംഗ് നിയന്ത്രിക്കും.
സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലെ ലെയിനിന്റെ ഇരുവശങ്ങളിലും അൽ-ബറാക്ക പാലസ് റൗണ്ട് എബൗട്ട് മുതൽ റോയൽ പ്രൈവറ്റ് എയർപോർട്ട് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും മെയ് 28, 29 ദിവസങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയുമെന്ന് റോയൽ ഒമാൻ പൊലിസ് (ആർഒപി) അറിയിച്ചു.
നിർദേശം പാലിക്കാനും പൊതുതാൽപ്പര്യ പ്രകാരം പൊലിസുകാരുമായി സഹകരിക്കാനും വാഹനമോടിക്കുന്നവരോട് ആവശ്യപ്പെടുന്നതായി ആർഒപി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Comments are closed for this post.