
എസ്.എസ്.എല്‍.സി പരീക്ഷയിലെ 97.84 ശതമാനം വിജയം എടുത്തു പറഞ്ഞാണ് അടുത്ത അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. നാല് ലക്ഷത്തിലധികം വിദ്യാര്‍ഥികളില്‍ നിന്ന് ചെറിയൊരു ന്യൂനപക്ഷം മാത്രമാണ് തുടര്‍ പഠനത്തിന് യോഗ്യത നേടാതെ പോയത്. സേ പരീക്ഷ കഴിഞ്ഞാല്‍ വിജയശതമാനം ഇനിയും കൂടും.
സത്യത്തില്‍ ഏതാനും വര്‍ഷങ്ങളായി തുടരുന്ന വിജയശതമാനം വര്‍ധിപ്പിക്കല്‍ പ്രക്രിയയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കുബുദ്ധി ആരുടേതാണ്. ഭാഷകളിലോ ഗണിതത്തിലോ മറ്റിതര വിഷയങ്ങളിലോ പ്രാഥമിക വിവരം പോലുമില്ലാത്ത വലിയൊരു ശതമാനമാണ് തുടര്‍പഠനത്തിന് യോഗ്യത നേടിയിട്ടുള്ളത്. പാസ്പോര്‍ട്ട് എടുക്കാനും ഡ്രൈവിങ് ലൈസന്‍സ് നേടാനും ഈ സര്‍ട്ടിഫിക്കറ്റ് ഉപകരിക്കും എന്നതിലുപരി മറ്റെന്താണ് ലഭിക്കുക എന്ന് കൂടി നാം ആലോചിക്കണം. വാര്‍ഷിക പരീക്ഷ നടക്കും മുമ്പ് അടുത്ത അധ്യയനവര്‍ഷത്തെ പുസ്തകം വിതരണം ചെയ്ത് നാം നടത്തുന്ന വിദ്യാഭ്യാസ യജ്ഞം വിപരീതഫലം ഉളവാക്കും എന്നതില്‍ രണ്ടു പക്ഷമില്ല.