വടകര: കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുല്ലയുടെ സഹോദരനും സാമൂഹിക – സന്നദ്ധ പ്രവര്‍ത്തകനുമായ
പാറക്കല്‍ ഹാരിസ് (49) അന്തരിച്ചു. അര്‍ബുദബാധിതനായ ഇദ്ദേഹം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം.
വടകര, ഏറാമല തച്ചര്‍കണ്ടി പരേതനായ മൊയ്തുഹാജി-വീരോളി കുഞ്ഞാമി എന്നിവരുടെ മകനാണ് .
ഭാര്യ: വി വി ആയിഷ തൂണേരി മക്കള്‍: അബ്ദുല്‍ മാജിദ്, ഷാന നസ്രിന്‍, ദില്‍ന ഫാമിയ.
സഹോദരങ്ങള്‍ : കോണ്‍ഗ്രസ് നേതാവ് പാറക്കല്‍ മുഹമ്മദ്, സമീര്‍ പാറക്കല്‍, കുഞ്ഞിപാത്തു
സഫിയ, ശരീഫ, നസീമ. ഖബറടക്കം നാളെ കാലത്ത് 10 ന് ഏറാമല ജുമാ മസ്ജിദില്‍.
ഖത്തറിലും ,ഒമാനിലുമായി ബിസിനസ് സംരംഭങ്ങള്‍ക് നേതൃത്വം നല്‍കിയിരുന്ന ഹാരിസ് പ്രവാസികള്‍ക്കിടയില്‍ സന്നദ്ധ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു .
Comments are closed for this post.