2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എന്‍.ഡി.എക്കെതിരെ കൈകോര്‍ത്ത് ചന്ദ്ര ശേഖര്‍ ആസാദ് രാവണനും പപ്പു യാദവും

പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്കെതിരെ കൈകോര്‍ത്ത് ചന്ദ്ര ശേഖര്‍ ആസാദ് രാവണനും പപ്പു യാദവും. പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയന്‍സ് രൂപീകരിച്ചു

പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി (ജെ.എ.പി), ചന്ദ്ര ശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടി (എ.എസ്.പി), സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ), ബഹുജന്‍ മുക്തി പാര്‍ട്ടി (ബി.എം.പി) എന്നീ പാര്‍ട്ടികളാണ് ജനാധിപത്യ സംഖ്യത്തിന്റെ ഭാഗമാകുന്നത്. കൂടുതല്‍ പാര്‍ട്ടികള്‍ സഖ്യത്തിന്റെ ഭാഗമാകുമെന്ന് നേതാക്കള്‍ പട്‌നയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബീഹാറിനെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരേയും തങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് പറഞ്ഞ സഖ്യം കോണ്‍ഗ്രസിനേയും എന്‍.ഡി.എയുമായി അത്ര നല്ല ബന്ധത്തിലല്ലാത്ത ചിരാഗ് പാസ്വാനെയും ആര്‍.എല്‍.എസ്.പി നേതാവ് ഉപേന്ദ്ര കുശ്വാഹ എന്നിവരെയും സ്വാഗതം ചെയ്യാന്‍ തയ്യാറാണെന്നും പറഞ്ഞു.

ബീഹാറില്‍ രണ്ട് സഖ്യങ്ങളുണ്ട്, ഒന്ന് ജാതീയവും മറ്റൊന്ന് സാമുദായികവുമാണ്. തങ്ങളുടെ സഖ്യം മനുഷ്യത്വപരമാണെന്നും ഈ സഖ്യം രാഷ്ട്രീയത്തെക്കുറിച്ചല്ല സോഷ്യലിസത്തെക്കുറിച്ചാണെന്നും പപ്പു യാദവ് പറഞ്ഞു. വരും ദിവസങ്ങളില്‍ സഖ്യത്തെ ആര് നയിക്കുമെന്ന് തങ്ങള്‍ പ്രഖ്യാപിക്കുമെന്നും പപ്പുയാദവ് പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.