പോര്‍ച്ചുഗീസ് ഇതിഹാസ താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയുമായി അര്‍ജന്റൈന്‍ ഇതിഹാസ താരം മറഡോണയേയും ബ്രസീലിയന്‍ സൂപ്പര്‍താരമായ റൊണാള്‍ഡോ നസാരിയോയെയും താരതമ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇറ്റാലിയന്‍ സൂപ്പര്‍താരമായ പൗളോ മാല്‍ദീനി.തന്റെ കരിയറിന്റെ തുടക്കകാലത്ത് മറഡോണക്കൊപ്പവും തന്റെ കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് റൊണാള്‍ഡോ നസാരിയോക്കൊപ്പവും കരിയറിന്റെ അവസാന നാളുകളില്‍ ക്രിസ്റ്റ്യാനോക്കൊപ്പവും കളിച്ച മാല്‍ദീനി, ഈ താരങ്ങള്‍ക്കൊപ്പം മൈതാനം പങ്കുവെച്ച അനുഭവത്തില്‍ നിന്നാണ് ക്രിസ്റ്റ്യാനോയേ, മറഡോണയുമായും നസാരിയോയുമായും താരതമ്യം ചെയ്ത് രംഗത്ത് വന്നത്.
താന്‍ നേരിട്ട മികച്ച സ്‌ട്രൈക്കേഴ്‌സിനെക്കുറിച്ച് ടുട്ടോ യുവെ എന്ന മാധ്യമത്തോട് സംസാരിക്കവെയായിരുന്നു അദേഹത്തിന്റെ ഈ താരതമ്യം.
‘ മറഡോണയും റൊണാള്‍ഡോ നസാരിയോയും സ്‌ട്രോങ് പ്ലെയേഴ്‌സാണ്. ഞാന്‍ മെസിക്കെതിരെ കളിച്ചിട്ടില്ല. അതിന് ദൈവത്തോട് എനിക്ക് നന്ദിയുണ്ട്. സി.ആര്‍.സെവന്‍ മികച്ച സ്‌ട്രൈക്കര്‍ തന്നെയാണ്.പക്ഷേ മറ്റ് രണ്ട് കളിക്കാരേയും താരതമ്യം ചെയ്യുമ്പോള്‍ കളിക്കളത്തില്‍ മാന്ത്രികത പുറത്തെടുക്കുന്ന കാര്യത്തില്‍ അദേഹം പുറകോട്ടാണ്,’ മാല്‍ദീനി പറഞ്ഞു.
‘ഞാന്‍ വളരെ ശാരീരിക ക്ഷമതയും വേഗതയുമുളള പ്ലെയറാണ്. പക്ഷേ അലരൊക്കെ എന്നെക്കാള്‍ മികച്ച കളിക്കാരാണ്. മറഡോണയും വളരെ മികച്ച താരമാണ്. അദേഹത്തെ ഹാള്‍ ഓഫ് ഫെയിം പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്തപ്പോള്‍, എനിക്ക് വലിയ നാണക്കേട് തോന്നി. കാരണം മറഡോണക്ക് എതിരെ ഞാന്‍ വലിയ തരത്തിലുളള ടാക്കിളുകള്‍ പുറത്തെടുത്തിരുന്നു. ഞാന്‍ അതിന് അദേഹത്തോട് മാപ്പ് ചോദിക്കുകയും ചെയ്തു,’ മാല്‍ദീനി കൂട്ടിച്ചേര്‍ത്തു.
Comments are closed for this post.