കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍.ഐ.എക്ക് തിരിച്ചടി. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം എന്‍ഐഎ കോടതി തള്ളി. കേസിന്റെ വിചാരണ നടപടികള്‍ ഇന്നാണ് ആരംഭിച്ചത്. കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയിലാണ് വിചാരണ നടക്കുന്നത്.
കേസിലെ നാല് പ്രതികളുടെയും വിചാരണ ഒരുമിച്ചാണ് നടത്തുന്നത്. കോഴിക്കോട് പന്തീരാങ്കാവില്‍ വച്ച് 2019 നവംബര്‍ ഒന്നിനാണ് അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ പിടിയിലായത്. പൊലീസിന്റെ അന്വേഷണത്തില്‍ ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു.
Comments are closed for this post.