പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസ വഴി ഇനി സര്‍വിസ് നടത്തില്ലെന്ന് സ്വകാര്യ ബസുടമകള്‍. നാളെ മുതല്‍ പ്രത്യക്ഷ സമരം നടത്തുമെന്ന് ബസുടമകള്‍ അറിയിച്ചു. പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിവ് തുടങ്ങിയതിനെതിരെ രാവിലെ പ്രതിഷേധമുണ്ടായിരുന്നു. ബസുകള്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടു. മണിക്കൂറുകള്‍ക്ക് ശേഷം പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. പിന്നീടാണ് സര്‍വിസ് നടത്തില്ലെന്ന് ബസ് ഉടമകള്‍ അറിയിച്ചത്.
അതേസമയം സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിക്കുമെന്ന് കരാര്‍ കമ്പനി ആവര്‍ത്തിച്ച് വ്യക്തമാക്കി. ഒന്നാം തീയതി മുതല്‍ സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നെങ്കിലും ആലത്തൂര്‍ ഡിവൈഎസ്പി കെ എം ദേവസ്യയുമായി നടത്തിയ ചര്‍ച്ചയില്‍ നാലാം തീയതി വരെ ഇളവ് അനുവദിക്കുകയായിരുന്നു. നെന്മാറ വേല, എസ്എസ്എല്‍സി പരീക്ഷ എന്നിവ പ്രമാണിച്ച് നിരക്ക് വര്‍ധന നടപ്പാക്കരുതെന്ന നിര്‍ദ്ദേശം പരിഗണിച്ചായിരുന്നു ഇത്.
Comments are closed for this post.