2022 May 23 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഗോവയിൽ അമിത് പലേക്കർ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി

പനാജി: ഗോവയിൽ അമിത് പലേക്കർ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകും . പനാജിയിൽ വെച്ച് നടന്ന ചടങ്ങിൽ പാർട്ടി കണ്‍വീനർ അരവിന്ദ് കേജ്‍രിവാളാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഗോവയിൽ വികസനം നടപ്പാക്കാൻ അമിത് പലേക്കറിന് സാധിക്കുമെന്ന് കേജ്‍രിവാൾ പറഞ്ഞു.ഗോവയിലെ ജനസംഖ്യയുടെ 35 ശതമാനത്തോളം വരുന്ന ഒബിസി ഭണ്ഡാരി സമുദായത്തിൽ നിന്നുള്ളയാളാണ് പലേക്കർ.

‘പഴയ ഗോവ പൈതൃക കേന്ദ്രത്തിലെ അനധികൃത നിർമ്മാണത്തിൽ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തി അടുത്തിടെ വാർത്തകളിൽ നിറഞ്ഞുനിറഞ്ഞിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ എ.എ.പിയിൽ ചേർന്ന 46 കാരനായ പലേക്കര്‍ നിലവിൽ ബി.ജെ.പി പ്രതിനിധീകരിക്കുന്ന സെന്‍റ് ക്രൂസ് നിയോജക മണ്ഡലത്തിൽ നിന്നുള്ള എഎപിയുടെ സ്ഥാനാർഥിയാണ്. പനാജിയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം പലേക്കർ കേജ്‌രിവാളിനെ ആലിംഗനം ചെയ്തു. എ.എ.പി എം.എൽ.എ അതിഷിയും ചടങ്ങിൽ പങ്കെടുത്തു.” ഗോവ ഒരു സമഗ്ര മാറ്റം ആഗ്രഹിക്കുന്നു, തീരദേശ സംസ്ഥാനത്തു നിന്നും എഎപിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഡല്‍ഹി മോഡല്‍ ഭരണം ജനങ്ങളില്‍ മതിപ്പുളവാക്കിയിട്ടുണ്ട്”. കേജ്‍രിവാള്‍ പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.