പാന്‍കാര്‍ഡ് കൈവശമുളളവര്‍ ജൂണ്‍ മാസം 30നുളളില്‍ ആധാര്‍കാര്‍ഡുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്തില്ലെങ്കില്‍ 10,000 രൂപ പിഴയാണ് കാത്തിരിക്കുന്നത്. നേരത്തെ തന്നെ പാന്‍കാര്‍ഡ് നിര്‍ബന്ധമായും ആധാറുമായി ലിങ്ക് ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി നിരവധിതവണ സമയം നീട്ടിനല്‍കിയതിന് ശേഷമാണ് ഇപ്പോള്‍ 30 എന്ന തീയതിയിലേക്ക് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിട്ടുളളത്. ഇത്തവണ നിര്‍ബന്ധമായും പാന്‍കാര്‍ഡ് ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍കാര്‍ഡ് അസാധുവാകും, കൂടാതെ ഭാവിയില്‍ പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് ആയിരം രൂപ ഫീസും നല്‍കേണ്ടി വരും.
ലിങ്ക് ചെയ്യാത്തത് കൊണ്ട് അസാധുവായ പാന്‍കാര്‍ഡ് സ്റ്റോക്ക്,മ്യൂച്ചല്‍ ഫണ്ട്, ബാങ്കിങ് എന്നിവക്കായി സമര്‍പ്പിച്ചാല്‍ പതിനായിരം രൂപയാണ് പിഴയടക്കേണ്ടി വരിക.
ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാത്ത വ്യക്തികള്‍ ജൂണ്‍ 30 ന് ശേഷം ഉയര്‍ന്ന ടിഡിഎസ് നല്‍കേണ്ടി വരും. അതിന് പുറമെ പതിനായിരം രൂപ ആദായ നികുതി നിയമത്തിലെ 272 ബി വകുപ്പ് പ്രകാരം നല്‍കേണ്ടി വരും. ഇതിനൊപ്പം ഒന്നില്‍കൂടുതല്‍ പാന്‍കാര്‍ഡ് കൈവശമുളളവരും 10,000 രൂപ പിഴയടക്കേണ്ടതായി വരും. അതുകൊണ്ട് തന്നെ ഒന്നില്‍കൂടുതല്‍ പാന്‍കാര്‍ഡുകള്‍ കൈവശമുളളവര്‍ എത്രയും പെട്ടെന്ന് തന്നെ ആദായ നികുതി വകുപ്പിനെ ബന്ധപ്പെട്ട് ഇത് ക്യാന്‍സല്‍ ചെയ്യേണ്ടതാണ്.
Comments are closed for this post.