ജറൂസലം: ഫലസ്തീനില്‍ വീണ്ടും ഇസ്രായീലി ക്രൂരത. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ഥി ക്യാമ്പില്‍ നടത്തിയ സൈനികാക്രമണത്തില്‍ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടും. 50 പേര്‍ക്ക് പരുക്കേറ്റു. 10പേരുടെ നില അതീവ ഗുരുതരമാണ്.ജെനിന്‍ ബ്രിഗേഡ്‌സ് എന്ന സായുധ സംഘത്തെ ലക്ഷ്യമിട്ടെന്ന പേരിലായിരുന്നു ആക്രമണം. റാമല്ലയില്‍ 21 കാരനായ ഫലസ്തീനി യുവാവിനെയും കൊലപ്പെടുത്തിയിട്ടുണ്ട്.
1,000 ലേറെ സൈനികരുടെ അകമ്പടിയില്‍ ഡ്രോണുകള്‍ 150ഓളം ബുള്‍ഡോസറുകളും കവചിത വാഹനങ്ങളും അടക്കമാണ് ആക്രമണം നടത്തിയത്. 2002നുശേഷം നടത്തിയ ഏറ്റവും വലിയ സൈനിക നീക്കമാണിതെന്നാണ് റിപ്പോര്‍ട്ട്.
വീടുകളും വാഹനങ്ങളും ചാരമാക്കി. വൈദ്യുതി വിച്ഛേദിച്ചു. റോഡുകളുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളും തകര്‍ത്തു. ക്യാമ്പിലുടനീളം ബുള്‍ഡോസറുകള്‍ നാശം വിതച്ചു. കെട്ടിടത്തിനു മുകളില്‍ ഒളിപ്പോരാളികള്‍ നിലയുറപ്പിച്ചായിരുന്നു ഇസ്രായേല്‍ ക്രൂരത.
ജനീന്‍ അഭയാര്‍ഥി ക്യാമ്പിലെ വീടുകളും വാഹനങ്ങളും റോഡുകളുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളും ഇസ്രായേല്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്ത നിലയില്‍ എതിര്‍പ്പുമായി എത്തിയ സിവിലിയന്മാരെ വെടിവെച്ചു വീഴ്ത്തി. മരിച്ചവരെയും പരുക്കേറ്റവരെയും ആശുപത്രിയിലെത്തിക്കാന്‍ പാരാമെഡിക്കല്‍ ജീവനക്കാര്‍ക്ക് പോലും പ്രവേശനം നിഷേധിച്ചത് ഭീതി ഇരട്ടിയാക്കുകയായിരുന്നു.
Comments are closed for this post.