2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എന്റെ നാട് നിങ്ങള്‍ക്കൊപ്പം; ഒന്നിച്ച് നിന്ന് നിങ്ങളുടെ ജീവിതവും സംസ്‌ക്കാരവും സംരക്ഷിക്കുക; ഫലസ്തീനെ പിന്തുണച്ച് ചെഗുവേരയുടെ മകള്‍


ഇസ്‌റാഈലിന്റെ ഫലസ്തീനെതിരെയുള്ള നരനായാട്ട് രൂക്ഷമായി മുന്നോട്ട് പോകുന്നതിനിടെ ഫലസ്തീന്‍ ജനതക്ക് പിന്തുണയുമായി ചെഗുവേരയുടെ മകള്‍ അലീഡ ഗുവേര. വീഡിയോ സന്ദേശത്തിലൂടെയാണ് ഫലസ്തീനുള്ള പിന്തുണ അലീഡ അറിയിച്ചത്.’ഞങ്ങള്‍ മൈലുകള്‍ ദൂരത്തിലാണ്,നിങ്ങളാണ് അവിടെയുള്ളവര്‍. നിങ്ങള്‍ എന്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. ഒരു പക്ഷേ നാളെ നിങ്ങളുടെ ഊഴമായിരിക്കും. അതുകൊണ്ട് ഒന്നിച്ച് നിന്ന് നിങ്ങളുടെ രക്തവും ജീവിതവും സംസ്‌ക്കാരവും സംരക്ഷിക്കുക.


ഫലസ്തീനികളോട് എനിക്ക് പറയാനുള്ളത്, എന്റെ നാട് നിങ്ങള്‍ക്കൊപ്പമാണെന്നാണ്. ഐക്യദാര്‍ഢ്യം വാക്കിലല്ല, പ്രവര്‍ത്തിയിലാണ് വേണ്ടത്, അലീഡ ചെഗുവേര പറഞ്ഞു.അതേസമയം ഗാസയില്‍ ഇസ്‌റാഈല്‍ നടത്തിയ അതിക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതിനായിരം പിന്നിട്ടു. മരണപ്പെട്ടവരില്‍ പകുതിയും സ്ത്രീകളും കുട്ടികളുമാണ്.

 

   

Content Highlights:Palestinian my land with you save culture and life Che Guevaras daughter in support


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.