2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഫലസ്തീന്‍ ഐക്യ ദാര്‍ഢ്യ സംഗമവും ചരിത്ര സെമിനാറും നടത്തി

ഫലസ്തീന്‍ ഐക്യ ദാര്‍ഢ്യ സംഗമവും ചരിത്ര സെമിനാറും നടത്തി

ദോഹ: ഫലസ്തീന്‍ ജനതയുടെ ചരിത്രവും വര്‍ത്തമാന സംഭവ വികാസങ്ങളും വിലയിരുത്തി ഖത്തര്‍ എസ് .കെ. എസ്. എസ്. എഫ് നാഷണല്‍ കമ്മറ്റി ഫലസ്തീന്‍ ഐക്യ ദാര്‍ഢ്യവും ചരിത്ര സെമിനാറും നടത്തി.കെ.ഐ.സി. പ്രസിഡന്റ് എ.വി അബൂബക്കര്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.

ചരിത്ര ഫലസ്തീന്‍ നാം അറിയേണ്ടത് , സയണിസം ഗൂഢാലോചനകളുo ഇടപെടലുകളും, പോരാട്ട വഴിയിലെ ഫലസ്തീന്‍ ചെറുത്ത് നില്‍പ്പ് എന്നീ വിഷയങ്ങളിലായി ഫൈസല്‍ നിയാസ് ഹുദവി, എസ്. എ. എം ബഷീര്‍, അജ്മല്‍ കെ.പി എന്നിവര്‍ വിഷയാവതരണം നടത്തി.

മനുഷ്യാവകാശം പൂര്‍ണമായും നിഷേധിക്കപ്പെട്ട ഫലസ്തീന്‍ ജനതക്ക് സ്വതന്ത്ര ഫലസ്തീന്‍ സാധ്യമാക്കലിലൂടെ മാത്രമെ നീതി നല്‍കാന്‍ സാധ്യമാകുകയൊള്ളു വെന്നും അതിനായി ഐക്യരാഷ്ട്ര സഭയും ലോക രാജ്യങ്ങളും അടിയന്തിരമായി ഇടപെടണമെന്നും ഖത്തര്‍ എസ്. കെ.എസ്.എസ്. എഫ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ നിര്‍ദേശ പ്രകാരമുള്ള പ്രാര്‍ത്ഥനാ ദിനാചരണത്തിന് സയ്യിദ് സ്വഫ്വാന്‍ തങ്ങള്‍ ഏഴിമല, മാലിക് ഹുദവി എന്നിവര്‍ നേതൃത്വം നല്‍കി.

അജ്മല്‍ റഹ്മാനി, ഫദ്‌ലു സാദത്ത് നിസാമി, ശഫീഖ് ഗസ്സാലി, റംഷാദ് എടക്കഴിയൂര്‍ സംസാരിച്ചു. റാഷിദ് റഹ്മാനി, റഈസ് ഫൈസി, സത്താര്‍ കുട്ടോത്ത്, എന്നിവര്‍ സംബന്ധിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.