2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പാളയത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം: ഗുണ്ടാസംഘം അറസ്റ്റില്‍

പാളയത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം: ഗുണ്ടാസംഘം അറസ്റ്റില്‍

കോഴിക്കോട്: പാളയം ബസ് സ്റ്റാന്‍ഡില്‍ പൊലീസിനെയും യാത്രക്കാരെയും ഏറെനേരം മുള്‍മുനയില്‍ നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവകത്തില്‍ ഗുണ്ടാസംഘം അറസ്റ്റില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശികളായ ജിതിന്‍ റൊസാരിയോ (29), അക്ഷയ് (27) എന്നിവരെയാണ് കസബ പൊലിസ് പിടികൂടിയത്.

നിരവധി അടിപിടി കേസുകളില്‍ ഉള്‍പ്പെട്ട അക്ഷയ് കാപ്പ കേസ് പ്രതി കൂടിയാണ്. ലഹരിമരുന്ന് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ജിതിന്‍. പാളയം പച്ചക്കറി മാര്‍ക്കറ്റും ബസ് സ്റ്റാന്‍ഡും കേന്ദ്രീകരിച്ച് ഗുണ്ടാസംഘങ്ങളും ലഹരിമരുന്നു സംഘങ്ങളും രാത്രികാലങ്ങളില്‍ തമ്പടിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ കെ.ഇ. ബൈജു നിരീക്ഷണം ശക്തമാക്കാന്‍ കസബ പൊലീസിനോട് നിര്‍ദേശിച്ചിരുന്നു.

ബസ് സ്റ്റാന്‍ഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളെ കസബ എസ്.ഐ ജഗന്‍ മോഹന്‍ ദത്തും ടൗണ്‍ അസി. കമീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും സാഹസികമായാണ് പിടികൂടിയത്. പ്രതികള്‍ പൊലിസിനെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ഇരുവരെയും പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.