പാനൂര്‍ (കണ്ണൂര്‍ ):സമസ്ത പ്രവാസി സെല്‍ സംസ്ഥാന ട്രഷറര്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ ബോഡി മെമ്പറും ഉമറലി ശിഹാബ് തങ്ങള്‍ ചാരിറ്റബ് സൊസൈറ്റി വൈസ് പ്രസിഡന്റും സംസ്ഥാനത്തെ നിരവധി മത സ്ഥാപനങ്ങളുടെ സഹകാരിയുമായ പാനൂര്‍ പാലത്തായി കുനിയില്‍ മൊയ്തു ഹാജി (85) അന്തരിച്ചു. ഒരുവര്‍ഷം മുമ്പ് നാദാപുരം ഇരിങ്ങണ്ണൂരിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് രോഗ ശയ്യയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലോടെ സ്വവസതിയിലായിരുന്നു അന്ത്യം. എസ്.വൈ.എസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, പാനൂര്‍ മണ്ഡലം പ്രസിഡന്റ്, പാലത്തായി മഹല്ല് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലത്തായിയിലെ പരേതതരായ കുനിയില്‍ കുഞ്ഞമ്മദ് ഹാജിയുടെയും പാനൂരിലെ സി.ടി മറിയം ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യമാര്‍: ആമിന(കക്കട്ട് ), കുനിയകണ്ടി ഖദീജ ഹജ്ജുമ്മ (എലാങ്കോട് ). മക്കള്‍: സക്കീന, അഷ്‌റഫ് പാലത്തായി, റഫീഖ്, അസീസ്, സുലൈഖ. മരുമക്കള്‍: വി. ഇസ്മാഈല്‍ ഹാജി (എലാങ്കോട്), നന്തോത്ത് യൂസഫ് ഹാജി (ചെറുപറമ്പ്), ഷഫീന (പാലത്തായി), നഫീല( എലാങ്കോട്), മുബീന (കടവത്തൂര്‍). സഹോദരങ്ങള്‍: വലിയ പറമ്പത്ത് കുഞ്ഞാമി ഹജ്ജുമ്മ, ബിയ്യാത്തു ഹജ്ജുമ്മ, പരേതരായ ഖദീജ ഹജ്ജുമ്മ, കുഞ്ഞബ്ദുല്ല ഹാജി. ഖബറടക്കം ഇന്ന് വൈകുന്നേരം 4.30ന് പാലത്തായി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. മയ്യിത്ത് നിസ്‌കാരത്തിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.
Comments are closed for this post.