2022 May 20 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഫലസ്തീനില്‍ ആറുമാസത്തിനകം തെരഞ്ഞെടുപ്പ്; 15 വര്‍ഷത്തിനു ശേഷം ഇതാദ്യം

റമല്ല: 15 വര്‍ഷത്തിനു ശേഷം ഇതാദ്യമായി ഫലസ്തീനില്‍ പൊതു തെരഞ്ഞെടുപ്പ് നടത്തുന്നു. വെസ്റ്റ്ബാങ്ക് കേന്ദ്രമാക്കി ഭരണം നടത്തുന്ന ഫതഹ് പാര്‍ട്ടിയും ഗസ്സ കേന്ദ്രമാക്കി ഭരിക്കുന്ന ഹമാസും ഇതു സംബന്ധിച്ച് തുര്‍ക്കിയില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയിലെത്തി. ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടത്താനാണ് ധാരണയെന്ന് ഹമാസ് പ്രതിനിധി സമി അബൂ സുഹ്‌രി പറഞ്ഞു.

ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുമെന്ന് ഫതഹ് പ്രതിനിധി ജിബ്‌രീല്‍ അല്‍ റജബ് അറിയിച്ചു.
യു.എ.ഇ, ബഹ്‌റൈന്‍ എന്നീ അറബ് രാജ്യങ്ങള്‍ ഇസ്‌റാഈലുമായി സാധാരണബന്ധം സ്ഥാപിക്കുകയും സഊദി ഇസ്‌റാഈലി വിമാനങ്ങള്‍ക്ക് വ്യോമപാത അനുവദിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇരു സംഘടനകളും ഫലസ്തീന്‍ ജനതയ്ക്കായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.