2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യത്തെത്തുടര്‍ന്ന്; എഫ്.ഐ.ആര്‍ പുറത്ത്

പാലക്കാട്: ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയവൈരാഗ്യം മൂലമെന്ന് എഫ്.ഐ.ആര്‍. എസ്.ഡി.പി.ഐ നേതാവ് സുബൈര്‍ കൊല്ലപ്പെട്ടത് മൂലമുള്ള വൈരാഗ്യമെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

കൊലയാളികള്‍ ശ്രീനിവാസനെ ലക്ഷ്യം വെച്ചല്ല വന്നതെന്നും എളുപ്പത്തില്‍ കൊല നടത്താനാണ് ശ്രീനിവാസനെ തെരഞ്ഞെടുത്തതെന്നും പൊലിസ് പറയുന്നു.

വിഷു ദിനത്തിലാണ് എലപ്പുള്ളിയില്‍ വെച്ച് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ കൊല്ലപ്പെടുന്നത്. അതിന് തൊട്ടടുത്ത ദിവസം തന്നെ പാലക്കാട് നഗരത്തില്‍ പട്ടാപ്പകല്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയത്.

പാലക്കാട് നഗരത്തിലും പരിസര പ്രദേശങ്ങളിലും താമസിച്ചവരാണ് കൊലപാതകം നടത്തിയെന്നതാണ് പൊലിസിന് ലഭിച്ച പ്രാഥമിക വിവരം. മൂന്ന് ബൈക്കുകളിലായാണ് കൊലയാളികള്‍ എത്തിയത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ഇന്നലെ പുറത്തുവന്നിരുന്നു.

ഇരട്ടക്കൊലപാതങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. അഡീഷണല്‍ ഡി ജി പി വിജയ് സാഖറെ പാലക്കാട് എത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ഉയര്‍ന്ന പൊലിസ് ഉദ്യാഗസ്ഥരുടെ യോഗം നടന്നിരുന്നു. നിരോധനാജ്ഞ ആരംഭിച്ചതിനാല്‍ കടുത്ത പൊലിസ് വിന്യാസമാണ് പാലക്കാട് ജില്ലയില്‍. തമിഴ്നാട്ടില്‍ നിന്നും പൊലിസ് എത്തിയിട്ടുണ്ട്.

ശ്രീനിവാസന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ജില്ലാ ആശുപത്രിയില്‍ ഇന്ന് രാവിലെ എട്ടുമണിയോടെ ആരംഭിക്കും.11 മണിയോടെ വിലാപ യാത്രയായി കണ്ണകി നഗര്‍ സ്‌കൂളിലെത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം 2 മണിക്ക് കറുകോടി ശ്മശനത്തില്‍ സംസ്‌കരിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.