2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അട്ടപ്പാടി ശിശുമരണം: കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം

പാലക്കാട്: അട്ടപ്പാടിയില്‍ ശിശുമരണങ്ങളുമായി ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇന്ന് വൈകിട്ടാണ് പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ 25 മാസത്തിനിടെ മരിച്ച 23 കുട്ടികളുടെ കുടുംബങ്ങള്‍ക്കാണ് നഷ്ടപരിഹാരം നല്‍കുന്നത്. 2017 മുതല്‍ 2019 വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മരണങ്ങള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുന്നത്.

ഇതിന് മുമ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പാലക്കാട് കളക്ടര്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.