തിരുവനന്തപുരം: പാലക്കാട്ടെ ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാലക്കാട് രണ്ടു വര്‍ഗ്ഗീയ സംഘടനകള്‍ പരസ്പരം ഏറ്റുമുട്ടുകയും പരസ്പരം കൊലപ്പെടുത്തുകയും ചെയ്യുന്നതില്‍ സര്‍ക്കാരിന് എന്താണ് കാര്യമെന്ന് അദ്ദേഹം ചോദിച്ചു. ആലപ്പുഴയില്‍ നടക്കുന്ന എഐഎസ്എഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാനം.
സര്‍ക്കാരിനെയോ പൊലീസിനെയോ അറിയിച്ചില്ല കൊലപാതകങ്ങളും അക്രമങ്ങളം നടത്തുന്നതെന്നും പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് നേതാക്കളുടെ കൊലപാതകത്തില്‍ നല്ല രീതിയില്‍ അന്വേഷണം മുന്നോട്ട് പോകുന്നുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
കൊലപാതകം നടത്തിയ സംഘടനകള്‍ ആരാണെന്ന് നമുക്ക് അറിയാവുന്നതാണ്. പിന്നെ എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ വര്‍ഗീയ സംഘടനകള്‍ എന്നുപറയാത്തതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ മതനിരപേക്ഷ മനസ്സില്‍ ഈ സംഘടനകള്‍ക്ക് സ്ഥാനമില്ല. വര്‍ഗീയ മനസ്സുകളില്‍ മാത്രമാണ് ഇവര്‍ക്കുള്ള സ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments are closed for this post.