പാലക്കാട് : സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സി.പി.എം നേതാവിനെതിരെ നടപടി. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എന്‍ ഹരിദാസനെ സി.പി.എം ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. ഒരു സ്ത്രീയേ അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും ഇയാള്‍ പരാതിക്കാരിക്ക് അയച്ചിരുന്നു.
ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പരാതിക്കാരി പാര്‍ട്ടി നേതൃത്വത്തിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനൊടുവിലാണ് നടപടിയെടുത്തത്. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റാണ് നടപടി അംഗീകരിച്ചത്. പരാതി ഉയര്‍ന്നപ്പോള്‍ തന്നെ ആര്‍ട്ടിസാന്‍സ് യൂണിയന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹരിദാസിനെ നീക്കം ചെയ്തിരുന്നു.
Comments are closed for this post.