ഡല്‍ഹി: കശ്മീര്‍ പ്രശ്‌നത്തിന് പിന്നില്‍ ഇന്ത്യയെ ശിഥിലീകരിക്കാനുള്ള പാക് ശ്രമങ്ങളെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ലോക്‌സഭയില്‍ കശ്മീര്‍ പ്രശ്‌നത്തിലുള്ള ചര്‍ച്ചയില്‍ മറുപടി പറയുമ്പോഴാണ് ഇക്കാര്യം അദ്ദേഹം തുറന്നടിച്ചത്.
കശ്മീരില്‍ സ്ഥിതിഗതികള്‍ വഷളാക്കിയതില്‍ പാകിസ്താന് പങ്കുണ്ട്. ഇന്ത്യയിലെ മുസ്‌ലിംകളെ കുറിച്ച് പാകിസ്താന്‍ വേവലാതിപ്പെടേണ്ടെന്നും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ തീകൊള്ളികൊണ്ട് തല ചൊറിയുകയാണ് പാകിസ്താന്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു തീവ്രവാദി കൊല്ലപ്പെട്ടതിന്റെ പേരിലുള്ള സംഘര്‍ഷങ്ങള്‍ ന്യായീകരിക്കാനാകാത്തതാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
Comments are closed for this post.