ഇസ്‌ലാമാബാദ്: തോഷഖാന കേസുമായി ബന്ധപ്പെട്ട് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറന്റുമായി ഇസ് ലാമാബാദ് പൊലിസ്. കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് നീക്കം. ഇതേതുടര്‍ന്ന് സെഷന്‍സ് കോടതി ഇമ്രാനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ലാഹോറിലെ സമാന്‍ പാര്‍ക്കിലെ ഇമ്രാന്റെ വസതിയിലാണ് പൊലിസ് എത്തിയത്. എന്നാല്‍ ഇമ്രാന്‍ വസതിയിലുണ്ടായിരുന്നില്ല. അതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.
അതേസമയം, പ്രതിഷേധവുമായി ഇമ്രാന്റെ അനുയായികളും രംഗത്തെത്തി. അതേസമയം നടപടികള്‍ പൂര്‍ത്തിയാക്കുന്നപക്ഷം ഇമ്രാനെ പൊലിസ് അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.
ഇമ്രാന് പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ വെളിപ്പെടുത്താതെ അനധികൃതമായി വിറ്റതാണ് കേസിന് ആധാരം. നിശ്ചിത തുകയില്‍ കുറവ് മൂല്യമുള്ള സമ്മാനങ്ങള്‍ കൈപ്പറ്റാം. അല്ലാത്തവ തോഷഖാന എന്ന സംവിധാനത്തിലേക്ക് കൈമാറണം. വിലയുടെ 50 ശതമാനം നല്‍കി വാങ്ങണമെന്നിരിക്കെ ഇത് 20 ശതമാനം വരെ കുറഞ്ഞ വിലയ്ക്ക് വാങ്ങി പിന്നീട് മറിച്ചുവിറ്റുവെന്നാണ് പൊലിസ് കേസ്.
കേസില്‍ ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ തിരഞ്ഞെടുപ്പു കമ്മിഷന്‍, പദവികള്‍ വഹിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കിയിരുന്നു.
Comments are closed for this post.