വാഷിങ്ടണ്‍: ‘ യോജിപ്പില്ലാതെ ആണവായുധങ്ങള്‍ കൈവശം വച്ചിരിക്കുന്ന’ ലോകത്തിലെ ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്നാണ് പാകിസ്താനെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ലോസ് ഏഞ്ചല്‍സില്‍ നടന്ന ഡെമോക്രാറ്റിക് കോണ്‍ഗ്രസ് ക്യാംപെയിന്‍ കമ്മറ്റിയുടെ ചടങ്ങിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ചൈനയെയും റഷ്യയെയും സംബന്ധിച്ച യുഎസിന്റെ വിദേശനയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പാകിസ്താനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം.
യുഎസുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിന്റെ ശ്രമത്തിന് തിരിച്ചടിയാണ് ബൈഡന്റെ പരാമര്‍ശം. ചൈനയെയും റഷ്യയെയും ബൈഡന്‍ വിമര്‍ശിച്ചു. തനിക്ക് എന്താണ് വേണ്ടതെന്ന് മനസിലാക്കുന്ന, എന്നാല്‍ വലിയ പ്രശ്‌നങ്ങളുടെ ഒരു നിരയുള്ള വ്യക്തിയാണ് ഷീജിന്‍പിംഗ് എന്ന് അദ്ദേഹം പറഞ്ഞു. റഷ്യയില്‍ നടക്കുന്ന കാര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഞങ്ങള്‍ അത് എങ്ങനെ കൈകാര്യം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.