2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

80 രാജ്യങ്ങളിലെ പതിനായിരങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്ന ദുബൈയിലെ സേവനകേന്ദ്രം; ഉൾപ്പെടുത്തലിന്റെ പാകിസ്താൻ മാതൃക

80 രാജ്യങ്ങളിലെ പതിനായിരങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്ന ദുബൈയിലെ സേവനകേന്ദ്രം; ഉൾപ്പെടുത്തലിന്റെ പാകിസ്താൻ മാതൃക

സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും ഉൾപ്പെടുത്തലിന്റെയും യഥാർത്ഥ മാതൃകയാണ് യുഎഇ. നിങ്ങൾക്ക് ഇത് നേരിട്ട് കാണാൻ ആഗ്രഹമുണ്ടെങ്കിൽ, ദുബൈയിലെ ഔദ് മേത്തയിലുള്ള പാകിസ്താൻ മെഡിക്കൽ സെന്ററിൽ (പി.എം.സി) പോയാൽ മതി. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ മെഡിക്കൽ സെന്റർ ആണ് ഇത്. ഏഷ്യക്കാരും ആഫ്രിക്കക്കാരും അറബികളും ഉൾപ്പെടെ ആയിരക്കണക്കിന് യുഎഇ നിവാസികൾക്ക് സൗജന്യ ചികിത്സ നൽകുന്ന ഈ സ്ഥാപനത്തിന്റെ വിശേഷങ്ങൾ അറിയേണ്ടത് തന്നെയാണ്.

ഇന്ത്യക്കാർ, യൂറോപ്യന്മാർ, അറബികൾ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 44 പ്രമുഖ ഡോക്ടർമാർ ഇവിടെ സന്നദ്ധസേവനം നടത്തുന്നു. ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരും വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്. 80-രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ ചികിത്സ തേടുന്നു. കഴിഞ്ഞ വർഷം, ഏകദേശം 22,000 രോഗികൾ ആണ് ഇവിടെ ചികിത്സ തേടിയത്. ഈ വർഷം 30,000 ആളുകൾക്ക് ചികിത്സ നൽകുകയാണ് ലക്ഷ്യം.

ഞങ്ങൾ ഇവിടെ സഹിഷ്ണുതയുടെയും ഉൾപ്പെടുത്തലിന്റെയും യഥാർത്ഥ മാതൃക തീർക്കുകയാണെന്ന് പാകിസ്താൻ അസോസിയേഷൻ ദുബൈ പ്രസിഡന്റ് ഡോ. ഫൈസൽ ഇക്രം പറയുന്നു. ചികിത്സ തേടുന്നവരിൽ 50-60 ശതമാനം (15,000-18,000 രോഗികൾ) പേരും സൗജന്യ ചികിത്സ തേടിയെത്തുന്നവരാണ്. ബാക്കിയുള്ളവർ ഇൻഷുറൻസ് ഉള്ളവരും പണം അടക്കുന്ന രോഗികളുമാണ്. – ഡോ ഫൈസൽ അടുത്തിടെ ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“ഞങ്ങൾ ഇവിടം പാകിസ്താനികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. മറിച്ച് എല്ലാ രാജ്യക്കാർക്കും വേണ്ടി സെന്റർ തുറന്നിരിക്കുന്നു. പണം നൽകാൻ കഴിയാത്ത ആളുകൾക്ക് സൗജന്യ ചികിത്സ ലഭിക്കും. ബാക്കിയുള്ളവയ്ക്ക് സബ്‌സിഡി നൽകുന്നു” – ഡോ. ഫൈസൽ ഇക്രം കൂട്ടിച്ചേർത്തു.

സൗജന്യ ചികിത്സ നേടുന്നവരിൽ കൂടുതലും പാകിസ്താൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരാണ്. പണമടക്കുന്നവർക്ക് ആകട്ടെ സബ്‌സിഡിയുള്ളതിനാൽ മറ്റിടങ്ങളിൽ ചികിത്സിക്കുന്നതിനാൽ ചെലവ് ഇവിടെ കുറവാണ്. പ്രധാനമായി, അവർക്ക് ഇവിടെ മികച്ച ചികിത്സ മികച്ച ഡോക്ടർമാരിൽ നിന്നും ലഭിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

പാകിസ്താൻ അസോസിയേഷൻ ദുബൈയുടെ കുടക്കീഴിൽ പ്രവർത്തിക്കുന്ന പി.എം.സിക്ക് 18 സ്പെഷ്യാലിറ്റികളും റേഡിയോളജി ഉൾപ്പെടെയുള്ള ഇൻ-ഹൗസ് ലാബും ഫിസിയോതെറാപ്പി വിഭാഗവുമുണ്ട്. ഈ വർഷം ഫാർമസി കൂടി കൂട്ടിച്ചേർക്കാനുള്ള ശ്രമത്തിലാണ് ഈ സേവനകേന്ദം.

യുഎഇയിലെ ആരോഗ്യ വിദഗ്ധർക്കായുള്ള ആദ്യത്തെ സ്ഥാപനവൽക്കരിക്കപ്പെട്ട സന്നദ്ധപ്രവർത്തന പ്ലാറ്റ്‌ഫോം കൂടിയാണിത്. പി.എം.സി ആരോഗ്യപരിപാലന വിദഗ്ധർക്ക് സന്നദ്ധസേവനം നടത്താൻ അവസരമൊരുക്കുന്നു. ദുബൈ ഹെൽത്ത് അതോറിറ്റിയുടെയും തൊഴിലുടമയുടെയും അംഗീകാരത്തിന് വിധേയമായി ഏത് ആശുപത്രിയിലെയും ഡോക്ടർമാർക്ക് ഇവിടെ സന്നദ്ധസേവനം നടത്താവുന്നതാണ്. ഇത്തരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 44 ഡോക്ടർമാർ ആണ് നിലവിൽ ഇവിടെ ഉള്ളത്. കൂടുതൽ പേരെ ഇവർ സ്വാഗതം ചെയ്യുന്നു.

തുടക്കത്തിൽ, പാകിസ്താൻ കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്നതിനാണ് പി.എം.സി നിലവിൽ വന്നത്. പിന്നീട് അത് യുഎഇയിലെ മറ്റ് കമ്മ്യൂണിറ്റികളിലേക്കും സേവനങ്ങൾ വിപുലീകരിച്ചു. അഡൈ്വസറി ബോർഡ്, ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ്, പാഡ് കൗൺസിൽ തുടങ്ങിയ വോളണ്ടിയർമാരുടെ നേതൃത്വത്തിലാണ് സംഘടന പ്രവർത്തിക്കുന്നത്. ഓർഗനൈസേഷനിൽ 70 ഓളം പേർ പ്രവർത്തനങ്ങൾ നടത്തുന്നു.

“എല്ലാവർക്കും ദിവസത്തിൽ 24 മണിക്കൂറുണ്ട്. അത് നിങ്ങൾ എന്തിനൊക്കെ മുൻഗണന നൽകുന്നു, ലക്ഷ്യബോധമുള്ളതാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ” അദ്ദേഹം കൂട്ടിച്ചേർത്തു. (https://pmcpad.ae/)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.