ഇസ്‌ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവശ്യയിലുള്ള സിയാല്‍കോട്ട് സൈനിക താവളത്തില്‍ വന്‍ സ്‌ഫോടനം. ആയുധ സംഭരണ ശാലയിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.
രണ്ട് തവണ സ്‌ഫോടനം നടന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
വടക്കന്‍ പാകിസ്ഥാനിലെ സിയാല്‍കോട്ട് സൈനിക താവളത്തില്‍ ഒന്നിലധികം സ്‌ഫോടനങ്ങളുണ്ടായി. ഇത് വെടിമരുന്ന് സൂക്ഷിക്കുന്ന സ്ഥലമാണെന്നാണ് പ്രാഥമിക സൂചന. തീ പടരുകയാണ്. കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല,’ ദ ഡെയ്ലി മിലാപ് എഡിറ്റര്‍ ഋഷി സൂരി ട്വീറ്റില്‍ പറഞ്ഞു.
Comments are closed for this post.