ഇസ്ലാമാബാദ്: തോഷഖാന കേസില്‍ പാക് മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ആശ്വാസം. മൂന്നു വര്‍ഷത്തെ തടവുശിക്ഷ ഇസ്‌ലാമാബാദ് ഹൈകോടതി റദ്ദാക്കി. കേസില്‍ മൂന്നു വര്‍ഷം തടവും അഞ്ചു വര്‍ഷത്തേക്ക് അയോഗ്യതയുമാണ് ഇസ്ലാമാബാദ് ജില്ലാ കോടതി വിധിച്ചിരുന്നത്. പാര്‍ട്ടി നേതൃസ്ഥാനത്ത് വരെ ഇരിക്കാന്‍ പാടില്ലെന്നും കോടതി വിധിച്ചിരുന്നു. ഈ വിധിയാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.
ഇംറാന്‍ ഖാന്‍ ഉടന്‍ ജയില്‍ മോചിതനാകും. തന്നെ ശിക്ഷിച്ച കോടതിവിധി റദ്ദാക്കണമെന്ന ഇംറാന്റെ ഹരജി ഹൈകോടതി അംഗീകരിച്ചു. ജയിലില്‍ മോചിതനാക്കാനും ചീഫ് ജസ്റ്റിസ് ആമിര്‍ ഫാറൂഖ്, ജസ്റ്റിസ് താരീഖ് മഹ്‌മൂദ് ജഹാംഗീരി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ആഗസ്റ്റ് അഞ്ചിനാണ് വിചാരണ കോടതി ഇംറാനെ മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചത്.
ജില്ലാ കോടതി വിധി ഇസ്‌ലാമാബാദ് ഹൈക്കോടതി റദ്ദാക്കിയതായി പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ അറിയിച്ചു. കോടതി വിധിയുടെ പകര്‍പ്പ് ഉടന്‍ ലഭ്യമാക്കുമെന്നും ഇംറാന്റെ ആവശ്യം അംഗീകരിച്ചെന്ന കാര്യം മാത്രമാണ് ഇപ്പോള്‍ പറയുന്നതെന്നും ജസ്റ്റിസ് ഫാറൂഖ് വ്യക്തമാക്കി.
തോഷഖാനാ അഴിമതി കേസില്‍ ആഗസ്റ്റ് അഞ്ചിനാണ് ഇമ്രാന്‍ ഖാനെതിരായ വിധി കോടതി പുറപ്പെടുവിച്ചത്. പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നതാണ് ഇമ്രാനെതിരായ കേസ്. ഇത്തരത്തില്‍ സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ വെളിപ്പെടുത്തണമെന്നാണ് നിയമം.
Comments are closed for this post.