2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം സ്ഥാനമൊഴിഞ്ഞു

പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം സ്ഥാനമൊഴിഞ്ഞു

ലോകകപ്പില്‍ പാക്കിസ്ഥാന്‍ സെമി ഫൈനല്‍ കാണാതെ പുറത്തായതോടെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് ബാബര്‍ അസം. മൂന്ന് ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റന്‍ സ്ഥാനം രാജി വയ്ക്കുന്നതായാണ് ബാബര്‍ പ്രസ്താവനയില്‍ അറിയിച്ചത്. ബുദ്ധിമുട്ടേറിയ തീരുമാനമാണെങ്കിലും സ്ഥാനമൊഴിയാന്‍ ശരിയായ സമയം ഇതാണെന്നും ബാബര്‍ പ്രതികരിച്ചു.

കഴിഞ്ഞ നാലു വര്‍ഷത്തില്‍ ഞാന്‍ പല ഉയര്‍ച്ചകളും തിരിച്ചടികളും നേരിടേണ്ടിവന്നു. എന്നാല്‍ എപ്പോഴും പാക്കിസ്ഥാന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുകയെന്നതായിരുന്നു എന്റെ ലക്ഷ്യം. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒന്നാം സ്ഥാനത്തെത്തിയത് താരങ്ങളുടേയും പരിശീലകരുടേയും മാനേജ്‌മെന്റിന്റെയും ശ്രമങ്ങളുടെ ഭാഗമായിട്ടാണ്. ഈ യാത്രയില്‍ എനിക്കു പിന്തുണ നല്‍കിയ പാക്കിസ്ഥാന്‍ ആരാധകര്‍ക്ക് എന്റെ നന്ദി അറിയിക്കുന്നു.

   

ഇന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ എല്ലാ ഫോര്‍മാറ്റിലെയും ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ഞാന്‍ പടിയിറങ്ങുകയാണ്. പുതിയ ക്യാപ്റ്റനും ടീമിനും എന്റെ എല്ലാ പിന്തുണയുമുണ്ടാകും. മൂന്നു ഫോര്‍മാറ്റുകളിലും ഒരു അംഗമെന്ന നിലയില്‍ പാക്ക് ടീമിലുണ്ടാകും. വലിയ ഉത്തരവാദിത്തം എന്നെയേല്‍പിച്ച പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് എന്റെ നന്ദി അറിയിക്കുന്നു.’ ബാബര്‍ അസം പ്രതികരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.