2021 January 15 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

40 തീവ്രവാദ സംഘടനകള്‍ പാകിസ്താനില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഇമ്രാന്‍ ഖാന്‍

 

വാഷിങ്ടണ്‍: കഴിഞ്ഞ 15 വര്‍ഷങ്ങള്‍ പാകിസ്താന്‍ ഭരിച്ചവര്‍ തീവ്രവാദികളെ പറ്റി സത്യം പറഞ്ഞില്ലെന്നും 40 വ്യത്യസ്ത തീവ്രവാദ സംഘടനകള്‍ രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്നുവെന്നും വ്യക്തമാക്കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

തീവ്രവാദത്തിനെതിരെ ഞങ്ങള്‍ യു.എസുമായി ചേര്‍ന്നാണ് പോരാടുന്നതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 9/11 ആക്രമണത്തില്‍ പാകിസ്താന് ഒരു പങ്കുമില്ല. അല്‍ ഖായിദ അഫ്ഗാനിസ്ഥാനിലാണ് പ്രവര്‍ത്തിക്കുന്നത്. താലിബാന്‍ പാകിസ്താനിലില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

മൂന്നു ദിവസത്തെ യു.എസ് സന്ദര്‍ശനത്തിനാണ് ഇമ്രാന്‍ ഖാന്‍. ഇതാദ്യമായാണ് ഇത്രയും തീവ്രവാദ സംഘടനകള്‍ പാകിസ്താനില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഒരു പ്രധാനമന്ത്രി സമ്മതിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ എത്ര സംഘനടകള്‍ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ഉസാമ ബിന്‍ലാദനെ പിടികൂടാനും വധിക്കാനും സി.ഐ.എയെ സഹായിച്ചത് പാകിസ്താനാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.


 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.