2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

‘എന്റെ ലൊക്കേഷന്‍ ഇന്ത്യക്ക് പുറത്തായിരിക്കും, പക്ഷെ ആക്രമണം മുംബൈയില്‍ നടക്കും’ മുംബൈ പൊലിസിന് പാക് നമ്പറില്‍ നിന്ന് ഭീഷണി സന്ദേശം

മുംബൈ: മുംബൈയില്‍ ഭീകരാക്രമണം നടത്തുമെന്ന് പൊലിസിന്റെ വാട്‌സാപ് നമ്പറിലേക്ക് പാക് ഫോണ്‍ നമ്പറില്‍ നിന്ന് സന്ദേശം. ആറുപേരടങ്ങിയ സംഘമാണ് ആക്രമണം നടത്തുകയെന്നും ഇതിലുണ്ട്.

സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നത്. മുംബൈയില്‍ പൊലീസിനും സുരക്ഷാ ഏജന്‍സികള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കി.

എന്നെ കണ്ടെത്താന്‍ ശ്രമിച്ചാല്‍, എന്റെ ലൊക്കേഷന്‍ ഇന്ത്യക്ക് പുറത്തായിരിക്കും, പക്ഷെ ആക്രമണം മുംബൈയില്‍ നടക്കും, ഇന്ത്യയില്‍ ആറ് പേര്‍ ആക്രമണം നടത്തും’ എന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.