2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ആറ് റണ്‍സ് ജയം; ഇംഗ്ലണ്ടിനെതിരായ ട്വന്റി പരമ്പരയില്‍ പാകിസ്താന്‍ 3-2ന് മുന്നില്‍

കറാച്ചി: ഇംഗ്ലണ്ടിനെതിരായ ഏഴ് മല്‍സരങ്ങളുടെ ട്വന്റി പരമ്പരയില്‍ ആതിഥേയരായ പാകിസ്താന്‍ 3-2ന് മുന്നിലെത്തി. കഴിഞ്ഞ ദിവസം രാത്രി നടന്ന അഞ്ചാം മല്‍സരത്തില്‍ ആറ് റണ്‍സിനാണ് പാകിസ്താന്റെ വിജയം.
146 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് പവര്‍പ്ലേ ഓവറുകളിലെ മോശം പ്രകടനത്തില്‍ നിന്ന് ഒരിക്കലും മുക്തരായില്ല. അഞ്ച് ഓവറില്‍ മൂന്നിന് 31 എന്ന നിലയില്‍ പരുങ്ങിയ സന്ദര്‍ശകര്‍ ഏഴിന് 139 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ക്യാപ്റ്റന്‍ മോയീന്‍ അലി പുറത്താവാതെ 51 റണ്‍സ് നേടി.

അവസാന ഓവറില്‍ 15 റണ്‍സ് നേടിയാല്‍ ഇംഗ്ലണ്ടിന് വിജയിക്കാമായിരുന്നു. എന്നാല്‍ നന്നായി പന്തെറിഞ്ഞ ആമിര്‍ ജമാല്‍ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി. പാകിസ്താനു വേണ്ടി മുഹമ്മദ് റിസ്‌വാന്‍ 46 പന്തില്‍ 63 റണ്‍സ് നേടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News