ലാഹോർ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന് തീവ്രവാദ വിരുദ്ധ കോടതി മൂന്ന് കേസുകളിൽ ജാമ്യം അനുവദിച്ചു. തീവ്രവാദക്കേസുകളിലാണ് ഏപ്രിൽ നാലുവരെ മുൻകൂർ ജാമ്യം അനുവദിച്ചത്. ഇംറാൻ ഖാൻ അന്വേഷണവുമായി സഹകരിക്കാമെന്ന് അറിയിച്ചു. അനുയായികളോടൊപ്പം കോടതിയിൽ ഹാജരാകമെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ, കോടതിയിലേക്ക് കൂടുതൽ അനുയായികളെ കൊണ്ടുവരരുതെന്ന് ജഡ്ജി ഇംറാനോട് ആവശ്യപ്പെട്ടു. 70കാരനായ ഇംറാനെതിരെ പാകിസ്ഥാനിൽ 83 കേസുകളാണുള്ളത്. ഭീകരത ഉൾപ്പെടെ നിരവധി ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് പഞ്ചാബ് പൊലിസ് കേസെടുത്തിട്ടുള്ളത്.
Comments are closed for this post.