അമൃത്‌സര്‍: പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ഡ്രോണ്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ബി.എസ്.എഫ്) വനിതാ സ്‌ക്വാഡ് വെടിവച്ചുവീഴ്ത്തി. പഞ്ചാബിലെ അമൃത്‌സര്‍ ജില്ലയിലാണ് സംഭവം. അതിര്‍ത്തിക്കപ്പുറത്തു നിന്ന് 3.1 കിലോ മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമമെന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തിങ്കളാഴ്ച രാത്രി 11.05ന് അമൃത്‌സര്‍ നഗരത്തിന് 40 കിലോമീറ്റര്‍ വടക്ക് ചഹാര്‍പൂര്‍ ഗ്രാമത്തിന് സമീപം ഇന്ത്യന്‍ അതിര്‍ത്തിപ്രദേശത്തേക്ക് പ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വെടിയുതിര്‍ക്കുകയായിരുന്നു. ഭാഗികമായി കേടായ ഹെക്‌സാകോപ്റ്റര്‍ എന്ന ആറ് റോട്ടറുകളുള്ള ഡ്രോണ്‍ സൈന്യം തിരച്ചിലിനൊടുവില്‍ കണ്ടെത്തി. 18 കിലോഗ്രാം ഭാരമുള്ള ഡ്രോണിന്റെ അടിവശത്ത് ഘടിപ്പിച്ചിരുന്ന വെള്ള പോളിത്തീനില്‍ പൊതിഞ്ഞാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച അമൃത്സറിലെ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം ബി.എസ്.എഫ് സൈനികര്‍ പാകിസ്താന്‍ ഡ്രോണ്‍ വെടിവച്ചിട്ടിരുന്നു.
Comments are closed for this post.