ന്യൂഡല്‍ഹി: പാക് കമാന്‍ഡോകള്‍ വെള്ളത്തില്‍ കൂടി ഇന്ത്യയിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗുജറാത്ത് തുറമുഖങ്ങളില്‍ കനത്ത ജാഗ്രത. കടല്‍മാര്‍ഗം കച്ച് മേഖലയില്‍ വന്നെത്താമെന്നാണ് റിപ്പോര്‍ട്ട്.
ഇതേത്തുടര്‍ന്ന് ഗുജറാത്തിലെ എല്ലാം തുറമുഖങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംശയാസ്പദമായി എന്തു കാണുകയാണെങ്കിലും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കനത്ത ജാഗ്രത പാലിക്കണമെന്നും അദാനി പോര്‍ട്‌സിന്റെയും എസ്.ഇ.ഇസഡിന്റെയും പ്രസ്താവനകളില്‍ പറഞ്ഞു.
Comments are closed for this post.