
ന്യൂഡല്‍ഹി: പ്രശസ്ത ബംഗാളി ഗായിക സന്ധ്യ മുഖര്‍ജി പത്മ പുരസ്കാരം നിരസിച്ചു. പുരസ്കാരം നല്‍കുന്നതുമായി ബന്ധപ്പെട്ട വിവരം അറിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സന്ധ്യയെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പുരസ്കാരം സന്ധ്യ നിരസിച്ചതായി മകള്‍ സൗമ്യ സെന്‍ഗുപ്ത ദേശീയ മാധ്യമത്തോട് പറഞ്ഞു.
സിവിലിയന്‍ ബഹുമതി നിരസിക്കുന്ന പശ്ചിമ ബംഗാളില്‍ നിന്നുള്ള രണ്ടാമത്തെ വ്യക്തിയാണ് അവര്‍. പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ചൊവ്വാഴ്ച പത്മഭൂഷണ്‍ നിരസിച്ചിരുന്നു.
പതിറ്റാണ്ടുകളായി ബംഗാളി സംഗീതരംഗത്ത് നിറസാന്നിധ്യമായി നില്ക്കുന്ന ആളാണ് തന്റെ അമ്മ. അവര്‍ക്ക് 90ാം വയസില്‍ ഈ പുരസ്കാരം നല്‍കുന്നത് അനാദരവായി തോന്നിയതിനാലാണ് പുരസ്കാരം നിരസിച്ചതെന്നും സന്ധ്യയുടെ മകള്‍ പറഞ്ഞു.
ഇതിനെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തരുത്. എന്റെ അമ്മ രാഷ്ട്രീയത്തിന് അതീതയാണ്. അമ്മയ്ക്ക് അനാദരവാണെന്ന് തോന്നിയതുകൊണ്ടാണ് പുരസ്കാരം നിരസിച്ചത്- സൗമ്യ സെന്‍ഗുപത കൂട്ടിച്ചേര്‍ത്തു.