2022 January 18 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ചിറാപുഞ്ചിയില്‍ 10,000 കിലോമീറ്റര്‍ മാത്രമാണ് റോഡ്, കേരളത്തില്‍ അത് മൂന്നര ലക്ഷം കിലോമീറ്ററാണ്’; ജയസൂര്യയ്ക്ക് മറുപടിയുമായി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: റോഡുകളുടെ അറ്റകുറ്റപ്പണിക്ക് മഴ പ്രശ്‌നം തന്നെയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ചിറാപുഞ്ചില്‍ 10,000 കിലോമീറ്റര്‍ മാത്രമാണ് റോഡ്. കേരളത്തില്‍ മൂന്നുലക്ഷം കിലോമീറ്റര്‍ റോഡുണ്ട്. 10 മിനിറ്റില്‍ ഒന്‍പതു മിനിറ്റും സര്‍ക്കാരിനെ അനുകൂലിച്ചാണ് ജയസൂര്യ സംസാരിച്ചതെന്നും മന്ത്രി പറഞ്ഞു.

ജയസൂര്യ നടത്തിയ വിമര്‍ശനം സര്‍ക്കാര്‍ ശരിയായ അര്‍ഥത്തില്‍ ഉള്‍കൊള്ളുന്നു.
കേരളത്തില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസ്സം തന്നെയാണ്. അതിനുള്ള പരിഹാരം കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസിനെ വേദിയിലിരുത്തിയായിരുന്നു നേരത്തെ നടന്റെ വിമര്‍ശനം. മോശം റോഡുകളില്‍ വീണ് മരിക്കുന്നവര്‍ക്ക് ആര് സമാധാനം പറയുമെന്ന് ജയസൂര്യ ചോദിച്ചു. നികുതി അടയ്ക്കുന്നവര്‍ക്ക് നല്ല റോഡ് വേണമെന്നും, മഴക്കലാത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ‘ചിറാപുഞ്ചിയില്‍’ റോഡ് കാണില്ലെന്നും ജയസൂര്യ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.