തിരുവനന്തപുരം: പോത്തന്‍കോടിനടുത്ത് ചെങ്കോട്ടുകോണത്ത് 16 വയസുകാരിയെ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. സ്പീക്കറുടെ നടപടിയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. ഭരണ പ്രതിപക്ഷ ബഹളത്തിനിടെ നട്ടെല്ലില്ലാത്ത പ്രതിപക്ഷം പറയുന്നത് കേള്‍ക്കരുതെന്ന് സ്പീക്കറോടായി മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
‘നട്ടെല്ലില്ലാത്ത പ്രതിപക്ഷം പറയുന്നത് കേള്‍ക്കരുത്. സര്‍, നട്ടെല്ല് വാഴപ്പിണ്ടികൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേള്‍ക്കരുത്’, സ്പീക്കറോടായി റിയാസ് പറഞ്ഞു. സ്പീക്കര്‍ക്ക് നട്ടെല്ല് വേണമെന്ന് പ്രതിപക്ഷനിരയില്‍നിന്ന് പറഞ്ഞതിനു പിന്നാലെയായിരുന്നു റിയാസിന്റെ പ്രസ്താവന.
പിന്നാലെ റിയാസിന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി. എന്ത് അധികാരമാണ് അയാള്‍ക്കുള്ളത്? മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ഒരാള്‍ക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാന്‍ എന്താണ് അവകാശം? മനപ്പൂര്‍വമായി പ്രകോപിപ്പിക്കാനുള്ള ശ്രമാണ് റിയാസ് നടത്തിയതെന്ന് സതീശന്‍ പറഞ്ഞു.
Comments are closed for this post.