തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. രാഷ്ട്രീയമായി മറുപടിയില്ലെങ്കില്‍ മന്ത്രിമാരെ വ്യക്തിപരമായി ആക്രമിക്കുന്ന രീതിയാണ് പ്രതിപക്ഷ നേതാവിനുള്ളത്. എല്‍.ഡി.എഫ് മന്ത്രിമാര്‍ പ്രതിപക്ഷ നേതാവിന്റെ വാലാട്ടികളല്ല. പ്രതിപക്ഷ നേതാവിന്റെ താളത്തിനൊത്ത് തുള്ളുന്നവരുമല്ലെന്നും റിയാസ് പറഞ്ഞു.
നിലവാരമില്ലാത്ത സൈബര്‍ പ്രചാരണം സതീശന്‍ ഏറ്റുപിടിക്കുകയാണ്. സൈബറിടത്തില്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സതീശനാണോയെന്ന് സംശയമുണ്ടെന്നും റിയാസ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് നട്ടെല്ല് ആര്‍.എസ്.എസിന് പണയംവെച്ചിരിക്കുകയാണ്. പേരിന് വേണ്ടി ബി.ജെ.പിക്കെതിരെ ഫോട്ടോഷൂട്ട് സമരം നടത്തിയിട്ട് കാര്യമില്ല. സമരം ചെയ്തതിന്റെ പത്രകട്ടിങ് കാണിക്കേണ്ടി വരുന്നത് പ്രതിപക്ഷ നേതാവിന്റെ ഗതികേടാണ്. നാല് എം.എല്‍.എമാര്‍ മാത്രമാണ് സതീശന്‍ പ്രതിപക്ഷ നേതാവാകണമെന്ന് പറഞ്ഞത്. എന്നിട്ടും അദ്ദേഹം പ്രതിപക്ഷ നേതാവായി. ഇതെല്ലാം സതീശന്റെ ഭാഗ്യമാണെന്നും റിയാസ് പരിഹസിച്ചു.
Comments are closed for this post.