2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മുന്‍ വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍ പേഴ്‌സണും വനിതാ ലീഗ് ദേശീയ ട്രഷററുമായിരുന്ന പി. ഖദീജ അന്തരിച്ചു

തിരൂര്‍: മുന്‍ വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍ പേഴ്‌സണും മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പറും വനിതാ ലീഗ് ദേശീയ ട്രഷററുമായിരുന്ന തിരൂര്‍ കുറ്റൂര്‍ സ്വദേശിനി പി. ഖദീജ അന്തരിച്ചു.

എം. ജി. എം. വാരണാക്കര മണ്ഡലം പ്രസിഡണ്ടുമായിരുന്നു. തലക്കാട് ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റായും മെമ്പറായുമൊക്കെ വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പ്രവാസി ലീഗ് തിരൂര്‍ മണ്ഡലം പ്രസിഡന്റ് പാറപ്പുറത്ത്. മുഹമ്മദ് എന്ന ബാവ ഹാജിയാണ് ഭര്‍ത്താവ്. മക്കള്‍ :ഡോ. അബ്ദുല്‍ ഗഫൂര്‍ (ദുബൈ),
വഹീദ (കെ.എം.സി സി അബുദാബി), ഫെമിന (അബുദാബി). മരുമക്കള്‍: ഡോ. രഹന, ഹാരിസ്, നിസാര്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.