2021 September 27 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പി.ജി. സിലബസില്‍ അപാകതകളേറെയെന്ന് വിദഗ്ധ സമിതി; വിവാദ ഭാഗങ്ങള്‍ ഒഴിവാക്കണം: പഠിച്ച ശേഷം പ്രതികരണമെന്ന് വി.സി

കണ്ണൂര്‍: വിവാദമായ പി.ജി സിലബസില്‍ പോരായ്മകളുണ്ടെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും കൃതികള്‍ ഉള്‍പ്പെടുത്തിയതില്‍ അപാകതയുണ്ടോ എന്ന് പഠിക്കാന്‍ നിയോഗിച്ച പ്രത്യേക സമിതി ഇതു സംബന്ധിച്ച് വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അപാകതയുള്ളതായി വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് സമിതി വി.സിക്ക് സമര്‍പ്പിച്ചു. കേരള, കാലിക്കറ്റ് യൂണിവേഴ്‌സിറ്റികളിലെ പൊളിറ്റിക്കല്‍ സയന്‍സ് മേധാവിമാരായിരുന്ന യു.പവിത്രന്‍ ജെ.പ്രഭാഷ് എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍.

ആര്‍.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി തയ്യാറാക്കിയ ആദ്യ സിലബസില്‍ മാറ്റം വേണമെന്നാണ് നിര്‍ദ്ദേശം. സിലബസിലെ ചിലഭാഗങ്ങള്‍ ഒഴിവാക്കണം. ഉള്‍പെടുത്താതെ പോയ വിഷയങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുമാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍. അതേ സമയം പുതിയ റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് വൈസ് ചാന്‍സലര്‍ പ്രതികരിച്ചു.

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പി.ജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് സിലബസിലാണ് സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും കൃതികള്‍ ഉള്‍പ്പെടുത്തിയത്. കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളുള്ള കൃതികള്‍ സിലബസില്‍ ചേര്‍ത്തോടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. വിഷയത്തില്‍ അപാകതകളുണ്ടെങ്കില്‍ ഇടപെടുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിലബസിനെ പിന്തുണക്കുന്ന നിലപാടായിരുന്നു ചാന്‍സലറായ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാന്‍ സ്വീകരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.