
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് കസ്റ്റഡിയില്‍ വിട്ടു. ഇതോടെ തിഹാര്‍ ജയിലില്‍ നിന്ന് അദ്ദേഹത്തെ ഇ.ഡി കൊണ്ടുപോയി. ഒക്ടോബര്‍ 24 വരെയാണ് ഇ.ഡി കസ്റ്റഡിയില്‍ വിട്ടത്.
വീട്ടില്‍ നിന്നുണ്ടാക്കിയ ഭക്ഷണം കഴിക്കാനും പ്രത്യേക സെല്ലിനും പാശ്ചാത്യ ടോയിലറ്റിനും മരുന്നിനും അനുമതി നല്‍കിയിട്ടുണ്ട്. ഇതെല്ലാം നല്‍കാമെന്ന് ഇ.ഡി കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 21നാണ് ഐ.എന്‍.എക്സ് മീഡിയാ കേസില്‍ ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 5 മുതലാണ് ജുഡീഷ്യല്‍ കസ്റ്റഡിയിലായി തിഹാര്‍ ജയിലിലായത്. ഇന്നലെയാണ് ഇതേ കേസില്‍ ഇ.ഡി ചിദംബരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്ന ആരോപണത്തില്‍ ചോദ്യംചെയ്യുകയാണ് ഇ.ഡിയുടെ ആവശ്യം.
Comments are closed for this post.