കോഴിക്കോട്: സംസ്ഥാനത്തെ റോഡുകള്‍ ഏതൊക്കെ വകുപ്പിന്റെ കീഴിലാണ് എന്നത് ജനങ്ങള്‍ക്ക് അറിയേണ്ട കാര്യമില്ലെന്നും എല്ലാ റോഡുകളും നന്നാവണമെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനത്ത് ആകെയുള്ള ഒന്നര ലക്ഷത്തിലധികം കിലോമീറ്റര്‍ റോഡില്‍ ഏകദേശം ഒരു ലക്ഷം കിലോമീറ്ററില്‍ അധികം റോഡുകള്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലല്ല വരുന്നതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ വകുപ്പിനെ ഏല്‍പ്പിച്ചിട്ടുള്ള പ്രവത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമമെന്നും കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ റിയാസ് പറഞ്ഞു.
സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ എല്ലാ മാസവും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തിയായിരിക്കും പരിശോധന. ഇതിന്റെ ഫോട്ടോ പരസ്യപ്പെടുത്തും.
റോഡ് നിര്‍മാണത്തിന് വര്‍ക്കിങ് കലണ്ടര്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ടെന്‍ഡര്‍ നടപടികള്‍ നടത്തും. മഴമാറുന്നതോടെ ഒക്ടോബര്‍ മുതല്‍ അഞ്ചുമാസം അറ്റകുറ്റപണികള്‍ നടത്താവുന്ന രീതിയിലാണ് പദ്ധതിയെന്നും റിയാസ് പറഞ്ഞു.
Comments are closed for this post.