2021 January 25 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഉവൈസി ‘ഗോഡ് ഫാദര്‍’ അല്ല, മതാടിസ്ഥാനത്തില്‍ വോട്ടു ചെയ്യരുത്: ബംഗാള്‍ ഇമാം അസോസിയേഷന്‍ അധ്യക്ഷന്‍

കൊല്‍ക്കത്ത: ഓള്‍ ഇന്ത്യ മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസി ‘ഗോഡ് ഫാദര്‍’ അല്ലെന്നും ജനങ്ങള്‍ മതാടിസ്ഥാനത്തില്‍ വോട്ടുചെയ്യരുതെന്നും അഭ്യര്‍ഥിച്ച് പശ്ചിമബംഗാള്‍ ഇമാം അസോസിഷേന്‍ അധ്യക്ഷന്‍ മുഹമ്മദ് യഹ്‌യ.

‘ബംഗാളില്‍ തെരഞ്ഞെടുപ്പ് മതാടിസ്ഥാനത്തിലുള്ള പോരാട്ടമല്ല. ഉവൈസിയുടെ വരവ് ബംഗാളില്‍ ഒരു മാറ്റവുമുണ്ടാക്കില്ല. കാരണം ജനങ്ങള്‍ വികസനത്തില്‍ വിശ്വസിക്കുന്നവരാണ്. അദ്ദേഹം പറയുന്നതു പോലെ ചെയ്യാന്‍ ഗോഡ് ഫാദറല്ല’- മുഹമ്മദ് യഹ്‌യ പറഞ്ഞു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ഉവൈസി. ഇതിനിടെയാണ് മുഹമ്മദ് യഹ്‌യയുടെ വിമര്‍ശനം. ബി.ജെ.പിയും എ.ഐ.എം.ഐ.എമ്മും മതവിഭാഗീയത ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ബി.ജെ.പി ബംഗാളിലെ വിഭജിക്കാന്‍ നോക്കുകയാണ്, അതുപോലെ എ.ഐ.എം.ഐ.എമ്മും. തെരഞ്ഞെടുപ്പ് എല്ലാവര്‍ക്കും വേണ്ടിയാണ്. അല്ലാതെ ഹിന്ദു ഭൂരിപക്ഷ മേഖലയ്ക്കും മുസ്‌ലിം ഭൂരിപക്ഷ മേഖലയ്ക്കും മാത്രമുള്ളതല്ല. ന്യൂനപക്ഷ ആധിപത്യമുള്ള മേഖലകളില്‍ മാത്രം എ.ഐ.എം.ഐ.എം മത്സരിക്കുന്നതെന്താണ്? മതാടിസ്ഥാനത്തില്‍ വോട്ടുചോദിക്കരുത്’- അദ്ദേഹം അഭ്യര്‍ഥിച്ചു.

2020 ല്‍ നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകള്‍ ലഭിച്ചതോടെയാണ് ഉവൈസി കൂടുതല്‍ സംസ്ഥാനങ്ങളില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.