2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഈ വര്‍ഷം ജൂണ്‍ വരെ 87,000 ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചു; വിദേശകാര്യ മന്ത്രി

ന്യൂ ഡല്‍ഹി: ഈ വര്‍ഷം ജൂണ്‍ മാസം പൂര്‍ത്തിയായപ്പോഴേക്കും 87,026 ഇന്ത്യക്കാര്‍ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ ലോക്‌സഭയെ അറിയിച്ചു. 2011 ന് ശേഷം ഇന്ത്യയില്‍ നിന്നും പൗരത്വം ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയവരുടെ എണ്ണത്തില്‍ 17.50 ലക്ഷത്തിന്റെ വര്‍ദ്ധനവ് സംഭവിച്ചതായി അദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭയില്‍ ചോദ്യത്തിന് മറുപടി പറയവെയായിരുന്നു ജയ്ശങ്കര്‍ രാജ്യം വിട്ട് പോയ പൗരന്‍മാരുടെ കണക്ക് അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം 2,25,620 ഇന്ത്യക്കാരാണ് തങ്ങളുടെ പൗരത്വം ഉപേക്ഷിച്ച് രാജ്യം വിട്ടത്.

‘കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ആഗോള തൊഴിലിടങ്ങളില്‍ ഇടപെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായി. തൊഴില്‍, വ്യക്തിജീവിതം എന്നിവക്കുളള സൗകര്യാര്‍ത്ഥം അതില്‍ പലരും വിദേശ പൗരത്വം സ്വീകരിച്ചു,’ ജയ്ശങ്കര്‍ പറഞ്ഞു.
കൂടാതെ വിദേശത്ത് തൊഴില്‍ ചെയ്യുന്ന ഇന്ത്യക്കാര്‍ രാജ്യത്തിന്റെ വലിയ സ്വത്താണെന്നും,അവര്‍ ഇന്ത്യക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കുമെന്നും ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights:over 87k indians gave up citizenship till june this year jaishankar


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.