2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തമിഴ്‌നാട്ടില്‍ പടക്കക്കടയില്‍ തീപിടിത്തം; അഞ്ചു മരണം, നിരവധി പേര്‍ക്ക് പരുക്ക്

 

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളാകുറിച്ചിയില്‍ പടക്കക്കടയിലുണ്ടായ തീപിടിത്തില്‍ അഞ്ചു മരണം. കള്ളാകുറിച്ചിയിലെ ശങ്കരപുരത്തെ പടക്കക്കടയില്‍ രാത്രി ഒന്‍പതു മണിയോടെയാണ് തീപിടിത്തമുണ്ടായത്.

ഇതില്‍ അഞ്ചു പേരെങ്കിലും മരിച്ചതായാണ് പ്രാഥമിക നിഗമനം. പത്തിലേറെ പേര്‍ക്കു പരുക്കേറ്റിട്ടുമുണ്ട്.

ഇവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.