2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

3000 ത്തിലേറെ ഉറവിടമറിയാത്ത കൊവിഡ് രോഗികള്‍: ബംഗളൂരുവിന്റെ കാര്യം അതീവ ഗുരുതരം

ബംഗളൂരു: അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച ബംഗളൂരുവിലെ സ്ഥിരി ഗുരുതരമാവുന്നു. ബംഗളൂരുവില്‍ സ്ഥിരീകരിച്ച കേസുകളില്‍ 3,338 കൊവിഡ് കേസുകളും ഉറവിടമറിയാത്തതാണ്. ഇത് മൊത്തം കൊവിഡ് ബാധിതരുടെ ഏഴ് ശതമാനം വരും.

ബംഗളൂരുവില്‍ മാത്രം ഇതുവരെ 43,503 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 2,036 പുതിയ കേസുകളുണ്ടായി.

കഴിഞ്ഞ 14 ദിവസത്തിനിടെ 27,000 പുതിയ കൊവിഡ് കേസുകളാണ് ബംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്തത്. 14 ദിവസം മുന്‍പ് 16,000 രോഗികളായിരുന്നു ബംഗളൂരുവില്‍ ഉണ്ടായിരുന്നത്.

കര്‍ണാടകയിലെ പകുതിയോളം കൊവിഡ് രോഗികളും ബംഗളൂരുവിലാണ്. ഇന്ന് 5000 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 90,000 കടന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News