2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബിഹാറില്‍ കൊവിഡ് ബാധിച്ച് മരിച്ച 150 ലധികം മൃതദേഹങ്ങള്‍ ഗംഗയില്‍ തള്ളി; യു.പിയിലേതെന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞ് ബിഹാർ

പാറ്റ്‌ന: കൊവിഡ് ബാധിച്ച് മരിച്ച 150 ലധികം പേരുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ തള്ളിയതായി റിപ്പോര്‍ട്ട്. ഗംഗയില്‍ മൃതദേഹങ്ങള്‍ പൊങ്ങിനില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടൈംസ് നൗ പുറത്തുവിട്ടു. കിഴക്കന്‍ ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ബുക്‌സാറിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.



മൃതദേഹങ്ങള്‍ക്കിടയില്‍ നിന്ന് തെരുവുപട്ടികള്‍ പുറത്തുവരുന്ന ദയനീയ ദൃശ്യവും കാണാം. മൃതദേഹങ്ങളോട് അനാദരവ് കാണിച്ചെന്ന വിമര്‍ശനത്തിനൊപ്പം, കൊവിഡ് വ്യാപകമായി പടരാന്‍ കൂടി ഇത് കാരണമാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പട്ടികള്‍ മൃതദേഹങ്ങള്‍ ഭക്ഷിക്കുകയും ഇവയിലൂടെ പുറത്തേക്ക് കൂടുതല്‍ കൊറോണ വൈറസ് പടരാന്‍ സാധ്യതയുണ്ടെന്നും ടൈസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, പുഴയില്‍ കാണപ്പെട്ട മൃതദേഹത്തെച്ചൊല്ലി ബിഹാറും ഉത്തര്‍പ്രദേശും പരസ്പരം തര്‍ക്കം തുടങ്ങി. അയല്‍സംസ്ഥാനമായ യു.പിയില്‍ നിന്നുള്ളതാണ് മൃതദേഹങ്ങളെന്ന് ബുക്‌സാര്‍ ജില്ലാ ഭരണാധികാരികള്‍ പറഞ്ഞു.

നേരത്തെ, ബിഹാറിലെ കൈത്താര്‍ ആശുപത്രിയില്‍ നിന്ന് കൊവിഡ് ബാധിച്ച് മരിച്ചയളുടെ മൃതദേഹം പുഴയില്‍ എറിയുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും കടുത്ത വിമര്‍ശനമുയരുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഗംഗാ നദിയില്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.