ന്യൂഡല്‍ഹി: ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പിലെ മിന്നുംവിജയത്തിനു പിന്നാലെ രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 10 ലക്ഷത്തിലേറെ പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് എ.എ.പി. മിസ് കോളിലൂടെയാണ് ഇത്രയും അംഗങ്ങള്‍ ചേര്‍ന്നതെന്ന് എ.എ.പി പറഞ്ഞു.
വിജയത്തിനു പിന്നാലെ മിസ്‌കോള്‍ ക്യാംപയിനുമായി എ.എ.പി രംഗത്തെത്തിയിരുന്നു. 11 ലക്ഷത്തിനടുത്ത് ആളുകള്‍ ചേര്‍ന്നുവെന്നാണ് അവകാശപ്പെടുന്നത്.
70 ല്‍ 62 സീറ്റുകളും നേടി എ.എ.പി തുടര്‍ച്ചയായി മൂന്നാമതും ഡല്‍ഹിയില്‍ അധികാരത്തിലേറിയിരുന്നു. ഇതിനു പിന്നാലെയാണ് മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ നടത്തിയത്.
Comments are closed for this post.