2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വണ്ണം കുറയ്ക്കാനൊരുങ്ങും പോലെ വണ്ണം കൂട്ടാനും ചിലര്‍ ശ്രമിക്കുന്നു; അവര്‍ എന്തെങ്കിലും കഴിച്ചാല്‍ പോര…

വണ്ണം കുറയ്ക്കാനൊരുങ്ങും പോലെ വണ്ണം കൂട്ടാനും ചിലര്‍ ശ്രമിക്കുന്നു; അവര്‍ എന്തെങ്കിലും കഴിച്ചാല്‍ പോര…

വണ്ണം കൂടിയിരിക്കുന്നവര്‍ കുറയ്ക്കാന്‍ പാടുപെടും പോലെ മെലിഞ്ഞ പലരും തടി കൂട്ടാനായും പാടുപെടുന്നുണ്ട്. എന്ത് കഴിച്ചാലും വണ്ണം വയ്ക്കാത്ത ചിലരുണ്ട്. അതിനായി എന്തെങ്കിലും കഴിച്ചാല്‍ പോരാ. ആരോഗ്യകരമായ വിധത്തില്‍ വണ്ണം കൂട്ടണമെങ്കില്‍ നമ്മുടെ ദൈനം ദിന ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ട് വരണം.

നമ്മുടെ ഭക്ഷണക്രമം ആരോഗ്യത്തെയും നമ്മുടെ ഭാരത്തെയും വളരെയധികം സ്വാധീനിക്കും. പോഷകസമൃദ്ധമായ ഭക്ഷണം നമ്മെ ആരോഗ്യവാന്മാരാക്കും. അതേ സമയം മറ്റു ചില ഭക്ഷണങ്ങള്‍ നമ്മുടെ ഭാരം കൂട്ടും. എന്നാല്‍ ഭാരം കൂട്ടാനായി കഴിക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യത്തെ ബാധിക്കാന്‍ പാടില്ല. അത്തരത്തില്‍ ആരോഗ്യകരമായ വിധത്തില്‍ നമ്മുടെ ശരീരഭാരം എങ്ങനെ കൂട്ടാമെന്നു നോക്കാം.

   

ജ്യൂസുകള്‍

പ്രകൃതിദത്തമായ പഴച്ചാറുകള്‍ ആരോഗ്യത്തിന് ഉത്തമമാണെന്ന് നമുക്കറിയാം. എന്നാല്‍ അവ ഭാരം കൂട്ടാനും സഹായിക്കും. വിപണിയില്‍ നിന്നും വാങ്ങുന്ന ജ്യൂസുകളെല്ലാം തന്നെ മധുരം ധാരാളമായി അടങ്ങിയവയായിരിക്കും. എന്നാല്‍ ജ്യൂസ് ആക്കുമ്പോള്‍ പഴങ്ങളിലെ നാരുകള്‍ നഷ്ടമാകുകയും ചെയ്യും. ധാരാളം മധുരം അടങ്ങിയിരിക്കുന്നതിനാല്‍ കലോറി മൂല്യം കൂടുതലായിരിക്കും. നാരുകള്‍ ഇല്ലാത്തതിനാല്‍ പെട്ടെന്ന് വിശക്കുകയും ചെയ്യും. അത്തരത്തില്‍ കൂടുതല്‍ കലോറി ലഭിക്കുന്നതിനാല്‍, ജ്യൂസുകള്‍ ഭാരം കൂട്ടാന്‍ ഉത്തമമാണ്.

ഗ്രാനോള ബാറുകള്‍

ഗ്രാനോള ബാറുകള്‍ പലപ്പോഴും ഗ്രാനോള ബാറുകള്‍ ആരോഗ്യകരവും നമുക്ക് ഏറ്റവും സൗകര്യപ്രദവുമായ ലഘുഭക്ഷണമാണ്. നാം വാങ്ങുന്ന പല ഗ്രാനോള ബാറുകളിലും ചോക്കലേറ്റ് ചിപ്‌സ്,തേന്‍,മറ്റു കൃത്രിമ മധുരം എന്നിവ ചേര്‍ത്തിട്ടുണ്ടാകും. അതുകൊണ്ട് തന്നെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും തോത് ഇവയില്‍ വളരെ കൂടുതലായിരിക്കും. ഇവ കൂടുതലായി കഴിച്ചാല്‍ ഭാരം കൂടും. അതിനാല്‍ ഗ്രാനോള ബാറുകള്‍ വാങ്ങുമ്പോള്‍ അതിന്റെ പോഷകമൂല്യം രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക. അതില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞത് വാങ്ങി ഉപയോഗിക്കുക

നട്‌സ്

നട്ട് ബട്ടറുകള്‍ നട്‌സ് ആരോഗ്യത്തിന് മികച്ചതാണെന്നും അതില്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിരിക്കുന്നതായും നമുക്കറിയാം. എന്നാല്‍ നട്ട് ബട്ടറുകള്‍ നാം വാങ്ങുമ്പോള്‍ അവയില്‍ എണ്ണയും, മധുരവും ,മറ്റു കൃത്രിമ ചേരുവകളും ചേര്‍ത്തിട്ടുണ്ടാകും.ഇവ നമ്മുടെ കലോറി കൂട്ടുകയും ഭാരം കൂടാന്‍ കാരണമാകുകയും ചെയ്യും. അതിനാല്‍ ഇവ മിതമായി ഉപയോഗിക്കുക. അമിതമായി നട്ട് ബട്ടറുകള്‍ ഉപയോഗിക്കുന്നത് പെട്ടെന്ന് ഭാരം കൂടാന്‍ കാരണമാകും.

സ്മൂത്തികള്‍

സ്മൂത്തികള്‍ പഴങ്ങളും പച്ചക്കറികളും എല്ലാം നിറഞ്ഞ സ്മൂത്തികള്‍ നമ്മുടെ ആരോഗ്യത്തിന് ഉത്തമമാണ്. കൂടാതെ ഇവയില്‍ ധാരാളം കലോറിയും മധുരവും അടങ്ങിയിരിക്കുന്നു. നാം വിപണിയില്‍ നിന്നും വാങ്ങുന്ന സ്മൂത്തിയില്‍ കൃത്രിമ മധുരം, പഴച്ചാറുകള്‍,തൈര്,ഉണങ്ങിയ പഴങ്ങള്‍ എല്ലാം ചേര്‍ത്തിട്ടുണ്ടാകും. ഇവ കലോറി കൂടുതലുള്ള ഭക്ഷണം ആയതിനാല്‍ പതിവായി കഴിച്ചാല്‍ ഭാരം കൂടും. എന്നാല്‍ പഴങ്ങള്‍, പച്ചക്കറികള്‍,വെള്ളം അല്ലെങ്കില്‍ മധുരം ചേര്‍ക്കാത്ത പാല്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന സ്മൂത്തികള്‍ മിതമായി ഉപയോഗിക്കുന്നത് ആരോഗ്യകരമായ വിധത്തില്‍ ഭാരം കൂട്ടാന്‍ ഉത്തമമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.