മക്ക: ഉമ്മുൽമദാരിസ് എന്നറിയപ്പെടുന്ന പട്ടിക്കാട് ജാമിഅനൂരിയ്യയുടെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഓസ്ഫോജനയുടെ സഊദി നാഷണൽ കമ്മിറ്റി നിലവിൽ വന്നു. ലവിൽ നടന്ന് വരുന്ന പ്രവർത്തനങ്ങൾ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കമ്മറ്റി നിലവിൽ വരുന്നത്. ജാമിഅ: നൂരിയ്യയുടെ സെക്രട്ടറി കൂടിയായ അബ്ബാസലി തങ്ങളാണ് പുതിയ കമ്മറ്റി പ്രഖ്യാപിച്ചത്.
സയ്യിദ് സുബൈർ ഫൈസി അദ്ധ്യക്ഷത വഹിച്ച യോഗം അബ്ബാസലി തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഓണംപിള്ളി മുഹമ്മദ് ഫൈസി, അബ്ദുസമദ് പൂക്കോട്ടൂർ, ഇബ്രാഹീം ഫൈസി തിരൂർക്കാട് എന്നിവർ പങ്കെടുത്തു. ഹംസ ഫൈസി റാബക്ക് സ്വാഗതവും മുനീർ ഫൈസി മക്ക നന്ദിയും പറഞ്ഞു.
പുതിയ കമ്മറ്റിഭാരവാഹികൾ: ചെയർമാൻ: സൈദലവി ഫൈസി റിയാദ്, വൈസ് ചെയർമാൻ:
മൊയ്തീൻ കുട്ടി ഫൈസി പന്തല്ലൂർ ജിദ്ദ,
ഹംസ ഫൈസി റിപ്പൺ ദമാം, അബൂബക്കർ ഫൈസി വെള്ളില റിയാദ്.
പ്രസിഡൻ്റ്: സയ്യിദ് സുബൈർ തങ്ങൾ പട്ടിക്കാട് (നജ്റാൻ), വൈസ് പ്രസിഡൻ്റ്മാർ: ബശീർ ഫൈസി ചെരക്കാപറമ്പ് റിയാദ്, നിസാർ ഫൈസി ചെറുകുളമ്പ് നജ്റാൻ, ബശീർ ഫൈസി ബുറൈദ
ജനറൽസെക്രട്ടറി: ഹംസ ഫൈസി കാളികാവ് (റാബക്ക്), സെക്രട്ടറിമാർ: ഫാറൂഖ് ഫൈസി മണ്ണാർക്കാട് റഫ, ശിഹാബ് ഫൈസി തബൂഖ്
ഷരീഫ് ഫൈസി താഇഫ്, വർക്കിങ്ങ് സെക്രട്ടറി: നൗഫൽ സ്വാദിഖ് ഫൈസി ഖമീസ് മുഷൈത്ത്,
ഓർഗ.സെക്രട്ടറി: സൈനുദ്ധീൻ ഫൈസി പൊന്മള ജിദ്ദ, ബശീർ ഫൈസി ചുങ്കത്തറ റിയാദ്, ട്രഷറർ :മുനീർ ഫൈസി മാമ്പുഴ മക്ക
ഉമ്മർ ഫൈസി റിയാദ്, അൻവർ ഫൈസി ജിദ്ദ, അസീസ് ഫൈസി വെള്ളില, ഹൈദർ ഫൈസി ഖമീസ്, നൗഷാദ് ഫൈസി മക്ക, നാസർ ഫൈസി യാമ്പു, ഖാദിർ ഫൈസി മദീന, ബീരാൻ ഫൈസി ജിസാൻ, അൻസർ ഫൈസി നമിറ, അബ്ദുൽകരീം ഫൈസി ഖൈബർ, ബശീർ ഫൈസി ജിദ്ദ
നൗഷാദ് ഫൈസി വയനാട് അലായ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളാണ്.
Comments are closed for this post.