കൊച്ചി: കെ.എസ്.ആര്‍.ടി.സി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന യുവതിയുടെ പരാതിയില്‍ ജയിലിലായ യുവാവിനു പിന്തുണയുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. യുവതി നല്‍കിയത് കള്ളപരാതിയാണെന്നും ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാനായാണ് യുവതി പരാതി നല്‍കിയതെന്നും ആരോപിച്ച് അസോസിയേഷന്‍ ഡി.ജി.പിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. അതേ സമയം പരാതി നല്‍കിയ ശേഷം നിരവധി ഭീഷണി കോളുകള്‍ വരുന്നതായും അജിത് കുമാര്‍ പറഞ്ഞു.
സവാദിനു നീതി ലഭിക്കുന്നതുവരെ പോരാടാനാണ് സംഘടനയുടെ തീരുമാനം. ‘സവാദിന് നാട്ടില്‍ ഇറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. കുടുംബം താമസം മാറി. സവാദ് മാനസികമായി തകര്‍ന്ന അവസ്ഥയിലാണ്. ഇപ്പോഴത്തെ മാനസിക അവസ്ഥയില്‍നിന്ന് യുവാവിനെ മാറ്റിയെടുക്കുന്നതിനാണ് ആദ്യപരിഗണന. സത്യം പുറത്തുവരണം’അജിത് കുമാര്‍ പറയുന്നു.
തൃശൂരില്‍നിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍ സവാദ് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് യുവതിയുടെ പരാതി. അതേസമയം, ആലുവ സബ് ജയിലിലുള്ള സവാദിന് ജാമ്യം ലഭിച്ചു. സവാദ് നാളെ ജയില്‍ മോചിതനാകുമെന്നാണ് വിവരം. സാമൂഹികമാധ്യമത്തില്‍ പ്രശസ്തി ലഭിക്കാനാണ് യുവതി പൊലിസില്‍ പരാതി നല്‍കി വിഡിയോ പ്രചരിപ്പിച്ചതതെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
യുവതി പുറത്തുവിട്ട വിഡിയോയില്‍ യുവാവ് മോശം കാര്യങ്ങള്‍ ചെയ്തതായി തെളിവില്ല. യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
യുവതിയുടെ ഭാഗത്താണ് ശരി എന്നാണ് ആദ്യമൊക്കെ വിശ്വസിച്ചിരുന്നതെന്നും ഇന്‍സ്റ്റഗ്രാം ഐഡി പരിചയപ്പെടുത്തി യുവതി വിഡിയോ ചെയ്തതോടെയാണ് ഫോളോവേഴ്‌സിനെ കൂട്ടാനുള്ള പദ്ധതിയാണെന്ന് മനസിലായതെന്നും അജിത് കുമാര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും ഫോണില്‍ വിളിച്ച് ഇതെല്ലാം നാടകമാണെന്ന് പറയുന്നുണ്ട്.
നേരത്തെ, ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് അജിത് കുമാര്‍, സവാദിന് സ്വീകരണം നല്‍കുന്ന കാര്യം വെളിപ്പെടുത്തിയത്.
Comments are closed for this post.